സൗദി ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsറിയാദ്: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗദിയിലെ എല്ലാ റീജനിലുമുള്ള കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിച്ച് വെർച്വലായി പ്രവർത്തക കൺ െവൻഷൻ സംഘടിപ്പിച്ചു. കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ വീണ്ടും കോൺഗ്രസ് സർക്കാറുകൾ കേന്ദ്ര സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാലര വർഷം കേരള സംസ്ഥാനം ഭരിച്ച് മുടിച്ച് അഴിമതിയിൽ കുളിച്ചുനിൽക്കുന്ന എൽ.ഡി.എഫ് സർക്കാറിനെതിരെ വിധിയെഴുതാൻ പോകുന്ന െതരഞ്ഞെടുപ്പിന് മുന്നിലുള്ള ത്രിതല പഞ്ചായത്ത് െതരഞ്ഞെടുപ്പ് അതിെൻറ സെമിഫൈനലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗൾഫ് കോഒാഡിനേറ്റർ മൻസൂർ പള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വടക്കേവിള അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് പി.എം. നജീബ്, ട്രഷറർ കുഞ്ഞുമുഹമ്മദ് കൊടാശ്ശേരി, ജനറൽ സെക്രട്ടറിമാരായ ഷാജി സോണ, സത്താർ കായംകുളം, ജയരാജ് കൊയിലാണ്ടി, നസറുദ്ദീൻ റാവുത്തർ, മാള മുഹ്യിദ്ദീൻ, സിദ്ദീഖ് കല്ലൂപറമ്പൻ, ജോൺസൻ മാർക്കോസ്, കുഞ്ഞുമോൻ കൃഷ്ണപുരം, എസ്.പി. ഷാനവാസ്, പ്രമോദ് കുര്യൻ, ഖസീം ഏരിയ പ്രസിഡൻറ് സക്കീർ പത്തറ, മുസാഹ്മിയ ഏരിയ പ്രസിഡൻറ് ജയൻ മാവിള, അബ്ദുറഹ്മാൻ, റിയാദിലെ വിവിധ ജില്ല പ്രസിഡൻറുമാരായ സുരേഷ് ശങ്കർ, സുഗതൻ നൂറനാട്, ഷുക്കൂർ ആലുവ, ബാലു കുട്ടൻ, അഷ്റഫ് കോഴിക്കോട്, അജീഷ് ചെറുവത്തൂർ തുടങ്ങിയവർ സംസാരിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടങ്ങിയ യോഗത്തിന് ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത് സ്വാഗതവും മോഡറേറ്റർ നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.