ചെങ്കടലിൽ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്ക് ലൈസൻസ് നൽകിത്തുടങ്ങി
text_fieldsജിദ്ദ: തീരദേശ ടൂറിസം വികസിപ്പിക്കുന്നതിനായി ചെങ്കടലിൽ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്ക് ലൈസൻസ് നൽകി ത്തുടങ്ങി. സൗദിയിലെ ചെങ്കടലിൽ തീരദേശ വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിനും പ്രാപ്തമാക്കുന്നതിനും ഉത്തരവാദിത്തമുള്ള സൗദി ചെങ്കടൽ അതോറിറ്റിയാണ് മൂന്ന് മറീനകളുടെ നടത്തിപ്പിനുള്ള ലൈസൻസുകൾ നൽകിയത്. ആദ്യമായാണ് ചെങ്കടലിൽ ടൂറിസ്റ്റ് മറീന നടത്തിപ്പുകാർക്ക് ലൈസൻസ് നൽകുന്നത്. ജിദ്ദ, ജിസാൻ നഗരങ്ങളിലെ അൽ അഹ്ലാം ടൂറിസ്റ്റ് മറീന, ജിദ്ദ നഗരത്തിലെ ചെങ്കടൽ മറീന എന്നിവ ലൈസൻസ് നൽകപ്പെട്ട മറീനകളുടെ നടത്തിപ്പുകാരിലുൾപ്പെടും. കടൽ സഞ്ചാരവും മറൈൻ ടൂറിസം പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും നൽകുന്ന ചട്ടക്കൂടിനുള്ളിലാണിത്. തീരദേശ ടൂറിസം മേഖല കെട്ടിപ്പടുക്കുന്നതിനുള്ള വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
മറീനകളുടെ പ്രവർത്തനപരവും സാങ്കേതികവുമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള അതോറിറ്റിയുടെ ചുമതലകൾ സജീവമാക്കുന്നതുകൂടിയാണ് ഈ നടപടി. മറൈൻ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്കുള്ള പുതിയ ലൈസൻസുകൾ രാജ്യത്തിന്റെ തീരദേശ ടൂറിസ വികസനത്തിലെ ഗുണപരമായ കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കടൽ സഞ്ചാരം, മറൈൻ ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്. ഇത് ചെങ്കടൽ തീരത്ത് പ്രാദേശികവും അന്തർദേശീയവുമായ സന്ദർശകർക്ക് അനുയോജ്യമായതും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യും. അങ്ങനെ പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടൽ തീരത്തെ മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.