ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം; പിഴ 500 മുതൽ 900 വരെ റിയാലെന്ന് ഓർമപ്പെടുത്തി സൗദി ട്രാഫിക് വകുപ്പ്
text_fieldsറിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗത്തിന് 900 റിയാൽ വരെയാണ് പിഴയെന്ന് ഓർമപ്പെടുത്തി ട്രാഫിക് വകുപ്പ്. ഔദ്യോഗിക എക്സ് അകൗണ്ടിലാണ് വിവിധ പിഴകൾ സംബന്ധിച്ച അറിയിപ്പ് ഓർമപ്പെടുത്തലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗത്തിന് ഏറ്റവും കുറഞ്ഞ പിഴ 500 റിയാലാണ്. അത് 900 റിയാൽ വരെ ഉയരാം. 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുന്ന മറ്റ് ചില ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് കൂടി മുന്നറിയിപ്പിൽ വിശദീകരിക്കുന്നുണ്ട്. അവ താഴെപ്പറയുന്നവയാണ്.
1. ആംബുലൻസ് പോലുള്ള എമർജൻസി വാഹനങ്ങളെ പിന്തുടരുക.
2. പ്രത്യേക വാഹനങ്ങൾക്കായി റിസർവ് ചെയ്ത സ്ഥലങ്ങളിൽ പാർക് ചെയ്യൽ.
3. സ്റ്റോപ്പ് ചെയ്യേണ്ട സ്ഥലങ്ങളിൽ നിർത്താതെ പോകൽ.
4. സിഗ്നലുകൾ അവഗണിക്കൽ.
5. റൗണ്ട് എബൗട്ടിലെ നിയമലംഘനം.
6. ഹെഡ് ലൈറ്റിടാതെ തുരങ്കങ്ങൾക്കുള്ളിൽ ഡ്രൈവ് ചെയ്യൽ.
7. പരിധിയിൽ കൂടുതൽ ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ലോഡ് കയറ്റൽ.
8. എമർജൻസി വാഹനത്തിൽ അനാവശ്യമായി അലാറം മുഴക്കൽ.
9. റോഡ് ജങ്ഷനുകളിലോ കവലകളിലോ മുന്നിലുള്ള വാഹനത്തിന് പരിഗണന നൽകാതിരിക്കൽ
10. യു-ടേൺ ചെയ്യുമ്പോൾ മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങളെ പരിഗണിക്കാതിരിക്കൽ.
11. പ്രധാന റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ.
12. ട്രെയിനുകൾ, ബസുകൾ എന്നിവയ്ക്ക് മുൻഗണന നൽകാതിരിക്കൽ
13. ഡ്രൈവിങ്ങിനിടെ മൊബൈൽ പോലുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിക്കൽ.
14. യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ കൊണ്ടുപോകൽ.
15. അധികാരികളുടെ അനുമതിയില്ലാതെ വാഹന ബോഡിയിൽ എഴുത്ത്, ഡ്രോയിങ്, സ്റ്റിക്കർ പതിക്കൽ.
16. നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനത്തിെൻറ ഗ്ലാസുകൾ മറക്കൽ.
17. പൊതുനിരത്തുകളിൽ പരിസ്ഥിതിയെ മലിനമാക്കുന്ന തരത്തിൽ വാഹനം ഓടിക്കൽ.
18. പെർമിറ്റിൽ പറയാത്ത കാര്യങ്ങൾക്കായി വാഹം ഉപയോഗിക്കൽ.
19. വാഹനത്തിൽ സുരക്ഷിതമല്ലാതെയും മറയ്ക്കാതെയും ലോഡ് കൊണ്ടുപോകൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.