രണ്ടാം വിദേശസംഘവും ഉംറ നിർവഹിച്ചു
text_fieldsജിദ്ദ: ഉംറ തീർഥാടനം മൂന്നാംഘട്ടത്തിൽ വിദേശത്തുനിന്നെത്തിയ രണ്ടാം സംഘവും ഉംറ നിർവഹിച്ചു.ഇന്തോനേഷ്യയിൽ നിന്നുള്ള സംഘത്തിൽ 39 പേരാണുള്ളത്. ഹറമിനടുത്ത ഹോട്ടലുകളിൽ മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറൻറീൻ താമസം കഴിഞ്ഞ ശേഷമാണ് കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് സംഘം ഉംറ നിർവഹിച്ചത്. നവംബർ ഒന്നു മുതലാണ് വിദേശ ഉംറ തീർഥാടകരുടെ വരവ് ആരംഭിച്ചത്.
നിശ്ചിത എണ്ണമനുസരിച്ച്, അനുമതി നൽകിയ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ വരവ് ഘട്ടംഘട്ടമായി തുടരുകയാണ്. അതേസമയം, മൂന്നാംഘട്ടം ആരംഭിച്ച ശേഷം വെള്ളിയാഴ്ച വരെ ഇഅ്മർനാ ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20 ലക്ഷമെത്തിയതായി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. മസ്ജിദുൽ ഹറാമിൽ നമസ്കരിക്കാനെത്തിയവരുടെ എണ്ണം ഒമ്പത് ലക്ഷവും റൗദ സന്ദർശിച്ചവരുടെ എണ്ണം 1,32,000 വും റൗദയിൽ നമസ്കരിച്ചരുടെ എണ്ണം 83,000 ത്തോളവും എത്തിയതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.