രണ്ടാം ഘട്ട വാക്സിനേഷൻ ഇന്നു മുതൽ
text_fieldsജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഘട്ട വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും രണ്ടു ഡോസുകൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.കുത്തിെവപ്പ് രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. മുൻഗണനയനുസരിച്ച് ദിവസേന വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കും.
ഭരണാധികാരികളായ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആദ്യ ഘട്ടത്തിൽതന്നെ വാക്സിൻ സ്വീകരിച്ചിരുന്നു. വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20 ലക്ഷത്തിലെത്തി. ഈ വർഷം അവസാനത്തോടെ ബാക്കി 26 ദശലക്ഷം ആളുകൾക്കും വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സ്വദേശികളും വിദേശികളുമായ ആരെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഫൈസർ വാക്സിൻ നിർമാതാക്കളിൽനിന്നും 10 ദശലക്ഷം ഡോസുകളാണ് സൗദി സ്വീകരിക്കുന്നത്. ഇത് പെട്ടെന്നുതന്നെ രാജ്യത്ത് എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ആസ്ട്രസെനക വാക്സിൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ രാജ്യത്ത് ലഭ്യമാക്കൂവെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യ ഇതുവരെ 500 ദശലക്ഷം ഡോളർ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും കോവിഡിനെ തടയാനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകുന്ന മൂന്നാമത്തെയോ നാലാമത്തെയോ രാജ്യമായി സൗദി അറേബ്യ മാറി. വാക്സിൻ സ്വീകരിക്കുന്നവരോട് മുൻകരുതൽ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിൻ വ്യക്തികളെ മാത്രമേ സംരക്ഷിക്കുകയുള്ളൂ എന്നും വൈറസ് വഹിക്കുന്നതിനോ മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനോ വാക്സിൻ തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ ക്ലാസുകൾ നിർത്തിവെച്ചത് കോവിഡിെൻറ രണ്ടാം തരംഗത്തെ തടയാൻ സഹായിച്ചതായി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. സ്കൂളുകളിൽ വിദൂര പഠനം തുടരാനുള്ള തീരുമാനം വൈറസിെൻറ രണ്ടാം തരംഗത്തിൽനിന്ന് ജനങ്ങളെ തടഞ്ഞു. രാജ്യത്ത് 17 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളുമായ 70 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ വിതരണം പൂർത്തിയായാൽ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കൂവെന്നും ഇതിന് മൊത്തം 28 ദശലക്ഷം ഡോസ് വാക്സിൻ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.