Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസെ​ക്ട​ർ...

സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ സ​മാ​പി​ച്ചു

text_fields
bookmark_border
Albadia Sector Litrature Fest
cancel
camera_alt

അ​ൽ ബാ​ദി​യ സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ മു​സ്ത​ഫ മു​ക്കൂ​ട്​ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ദ​മ്മാം സോ​ണി​ന്‌ കീ​ഴി​ലു​ള്ള മ​ദീ​ന​ത്തു​ൽ ഉ​മ്മാ​ൽ, അ​ൽ ബാ​ദി​യ, അ​ൽ റ​ബീ​അ, റ​ഹീ​മ സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ​ക്കാ​ണ്​ സ​മാ​പ​ന​മാ​യ​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ​പ്ര​വ​ർ​ത്ത​ക​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. ഫൈ​സ​ലി​യ​യി​ൽ ന​ട​ക്കു​ന്ന സോ​ൺ സാ​ഹി​ത്യോ​ത്സ​വി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ്‌ പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ ന​ട​ക്കു​ന്ന​ത്‌. അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ യൂ​നി​റ്റ്‌ സാ​ഹി​ത്യോ​ത്സ​വ്‌ വി​ജ​യി​ക​ൾ​ക്കാ​ണ്‌‌ സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വ്‌ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വു​ക.

വി​വി​ധ സോ​ൺ സാ​ഹി​ത്യോ​ത്സ​വു​ക​ളി​ലെ ജേ​താ​ക്ക​ൾ മാ​റ്റു​ര​ക്കു​ന്ന ദേ​ശീ​യ​ത​ല സാ​ഹി​ത്യോ​ത്സ​വി​നും ഇ​ത്ത​വ​ണ ദ​മ്മാ​മാ​ണ്‌ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്‌. അ​ദാ​മ​യി​ലെ റോ​സ്‌ ഗാ​ർ​ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന‌ മ​ദീ​ന​ത്തു​ൽ ഉ​മ്മാ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ സ​മാ​പ​ന സ​മ്മേ​ള​നം അ​ബ്​​ദു​ൽ ബാ​രി ന​ദ്‌​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഫ്​​വാ​ൻ ത​ങ്ങ​ൾ, ലു​ഖ്മാ​ൻ വി​ള​ത്തൂ​ർ, മു​നീ​ർ തോ​ട്ട​ട, സ​ലിം ഓ​ല​പ്പീ​ടി​ക, അ​ൻ​വ​ർ ത​ഴ​വ, അ​ന​സ്‌ പാ​പ്പ​ളി, റി​യാ​സ്‌ സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ ന​സ്രി​യ യൂ​നി​റ്റ് ഒ​ന്നാം സ്ഥാ​ന​വും കൂ​ജ പാ​ർ​ക്ക്‌ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ദാ​ർ അ​സ്സി​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ൽ ബാ​ദി​യ സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വി​ൽ ജ​ൽ​വി​യ യൂ​നി​റ്റ്‌ ഒ​ന്നാം സ്ഥാ​ന​വും ജ​മി​ഈ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ജീ​ദ്‌ ച​ങ്ങ​നാ​ശ്ശേ​രി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ മു​ക്കൂ​ട്‌, ജാ​ഫ​ർ സാ​ദി​ഖ്‌, മ​ജീ​ദ്‌ മു​സ്​​ലി​യാ​ർ, റ​ഷീ​ദ് വാ​ടാ​ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ​ദ​ർ അ​ൽ​റ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​ൽ​റ​ബി സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വി​ന് ‌സ​ഗീ​ർ, മു​ഹ​മ്മ​ദ്‌ താ​ജ്‌ എ​ന്നി​വ​രും റ​ഹീ​മ സെ​ക്ട​റി​ൽ സാ​ദി​ഖ്‌ ആ​ല​പ്പു​ഴ​യും നേ​തൃ​ത്വം ന​ൽ​കി. സി​റ്റി, ടൊ​യോ​ട്ട സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ ദ​മ്മാം അ​ൽ​റ​യാ​ൻ ഓ​ഡി​റ്റോ​റി​യം, ടൊ​യോ​ട്ട​യി​ലെ ദാ​ർ അ​സ്സി​ഹ ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്നു. സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സോ​ൺ സാ​ഹി​ത്യോ​ത്സ​വ്‌ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്‌ വി​ദ്യാ​ർ​ഥി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSector literary festivals
News Summary - The sector literary festivals have concluded
Next Story