Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൂ​ങ്ങോ​ടി​ന്റെ...

പൂ​ങ്ങോ​ടി​ന്റെ വി​ക​സ​ന​ത്തി​ല്‍ ജി​ദ്ദ പ്ര​വാ​സി​ക​ളു​ടെ കൈ​യൊ​പ്പ്

text_fields
bookmark_border
പൂ​ങ്ങോ​ടി​ന്റെ വി​ക​സ​ന​ത്തി​ല്‍ ജി​ദ്ദ പ്ര​വാ​സി​ക​ളു​ടെ കൈ​യൊ​പ്പ്
cancel
camera_alt

ജി​ദ്ദ​യി​ലെ പൂ​ങ്ങോ​ട് ദേ​ശ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ വാ​ര്‍ഷി​ക യോ​ഗ​ത്തി​ല്‍ വി.​പി. ഷി​യാ​സ്

സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: മ​ല​പ്പു​റം വ​ണ്ടൂ​രി​ന​ടു​ത്ത പൂ​ങ്ങോ​ട് പ്ര​ദേ​ശ​ത്തി​ന്‍റെ സ​ര്‍വ​തോ​മു​ഖ പു​രോ​ഗ​തി​യി​ല്‍ ജി​ദ്ദ​യി​ലെ പ്ര​വാ​സി​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ നി​സ്തു​ല​സേ​വ​ന​ങ്ങ​ളു​ടെ ആ​ദ​ര​വു​മാ​യി പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ ഒ​ത്തു​ചേ​ര്‍ന്നു. 2023-24 കാ​ല​യ​ള​വി​ലെ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ജി​ദ്ദ​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് പു​തി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ളും ച​ര്‍ച്ച​ചെ​യ്തു.

പ്ര​വാ​സി കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും തൊ​ഴി​ല്‍സം​രം​ഭ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും​വേ​ണ്ടി ഏ​ര്‍പ്പെ​ടു​ത്തി​യ വാ​യ്പാ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി തു​ട​ര്‍ന്നു​പോ​കാ​നും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ധ​ന​വി​നി​യോ​ഗം, സ​ന്തു​ഷ്ട കു​ടും​ബം എ​ന്നി​വ​യി​ല്‍ ഊ​ന്നി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി പ്ര​വാ​സി കു​ടും​ബ​സം​ഗ​മ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡും സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​മു​യ​ര്‍ത്താ​ന്‍ ഒ​രു സ്ഥി​ര​സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്താ​നും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും അം​ഗ​ങ്ങ​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​വേ​ണ്ടി വി​നോ​ദ​യാ​ത്ര​ക​ളു​ള്‍പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നു​മു​ള്ള ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ള്‍ക്ക് യോ​ഗം രൂ​പം ന​ല്‍കി. ശ​താ​ബ്​​ദി ആ​ഘോ​ഷി​ക്കു​ന്ന പൂ​ങ്ങോ​ട് ഗ​വ.​ ജി.​എ​ല്‍.​പി സ്‌​കൂ​ളി​ന് ര​ണ്ടു ല​ക്ഷ​ത്തി​ല്‍ കു​റ​യാ​ത്ത തു​ക​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കി ഈ ​വി​ദ്യാ​ല​യ​ത്തി​ന് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സേ​വ​ന​മു​ദ്ര ചാ​ര്‍ത്താ​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ൻ​റ്​ വി.​പി. ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​എ. ഖാ​ദ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ര്‍ത്ത​ന രൂ​പ​രേ​ഖ​യു​ടെ ച​ര്‍ച്ച​യി​ല്‍ വി.​പി. ഷാ​ന​വാ​സ് ബാ​ബു, ഷാ​ന​വാ​സ് പൂ​ള​ക്ക​ല്‍, ഒ.​കെ. സ​ലാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എം. ​അ​ബൂ​ബ​ക്ക​ര്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaPoongodJeddah expatriatesKerala News
News Summary - The signature of Jeddah expatriates in the development of Poongod
Next Story