സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ത്രൈമാസ കാമ്പയിൻ സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ കീഴിൽ സെപ്റ്റംബർ ഒന്നുമുതൽ നവംബർ 30 വരെ 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തിൽ ത്രൈമാസ കാമ്പയിൻ സംഘടിപ്പിക്കുന്നു.
കാമ്പയിൻ പ്രവർത്തനങ്ങൾക്കായി ഫാറൂഖ് സ്വലാഹി ജുബൈൽ ചെയർമാനും അസ്ക്കർ ഒതായി ബുറൈദ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി സലാഹ് കാരാടൻ ജിദ്ദ (പബ്ലിക് റിലേഷൻ), ഷാജഹാൻ ചളവറ (പ്രോഗ്രാം), ജരീർ വേങ്ങര (പബ്ലിസിറ്റി), സിറാജ് റിയാദ് എന്നിവരെ തിരഞ്ഞെടുത്തു.
സബ് കമ്മിറ്റി അംഗങ്ങളായി നസ്റുള്ള ദമ്മാം, സയ്യിദ് സുല്ലമി തുറൈഫ്, ഷഫീഖ് റിയാദ്, നൗഷാദ് ദമ്മാം, ഷക്കീൽ ബാബു ജിദ്ദ, മുജീബ് തയ്യിൽ ദമ്മാം, സലീം കടലുണ്ടി, ഷുക്കൂർ മൂസ ജുബൈൽ, ജബ്ബാർ പാലത്തിങ്ങൽ, ഉബൈദ് കക്കോവ് അൽഖോബാർ, സുൽഫീക്കർ ഒറ്റപ്പാലം ബുറൈദ, സലീം അൽഹസ്സ, യൂസുഫ് മക്ക, വഹീദുദ്ദീൻ ദമ്മാം, അബ്ദുൽ ഗനി ജിദ്ദ, ഷാജഹാൻ പുല്ലിപ്പറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു.
കാമ്പയിനോടനുബന്ധിച്ച് സൗദി ദേശീയതലത്തിൽ യൂത്ത് മീറ്റ്, വനിത സംഗമം, ഫാമിലി മീറ്റ്, പ്രീ മാരിറ്റൽ കൗൺസലിങ്, സോഷ്യൽ മീഡിയ അവയർനസ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, ബഹുജന സംഗമം, ടീൻസ് മീറ്റ്, പ്രവർത്തക സംഗമം, സർഗോത്സവം, ഖുർആൻ സമ്മേളനം (വെളിച്ചം), മതസൗഹാർദ സംഗമം, പാരൻറ്സ് മീറ്റ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കാമ്പയിൻ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് വെള്ളിയാഴ്ച നടക്കുമെന്നും സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.