'സുവർണം സുകൃതം' ആഘോഷമാക്കി സൗദി ഒ.ഐ.സി.സി
text_fieldsദമ്മാം: മുൻ മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയതിെൻറ ആഘോഷ പരിപാടിയായ 'സുവർണം സുകൃതം' ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ഒാൺലൈനായി നടന്ന പരിപാടി മുൻ പ്രവാസികാര്യ മന്ത്രിയും നിയമസഭാകക്ഷി ഉപനേതാവുമായ കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മാനവിക മൂല്യങ്ങളും സമഗ്ര വികസനവും സമന്വയിപ്പിച്ചു കേരള വികസനത്തിന് പുതിയ ദിശാബോധം നൽകിയ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയം തൊട്ട് ഭരണസാരഥ്യത്തിൽ എത്തുന്നതുവരെയും പിന്നീടും ജനകീയപ്രശ്നങ്ങളിൽ അത്രമേൽ ഇടപെട്ട് അവരോടൊപ്പം നിന്ന് പ്രവർത്തിച്ച ആത്മവിശ്വാസമാണ് ഉമ്മൻ ചാണ്ടിയെ അജയ്യനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടന സംവിധാനത്തിൽ വ്യത്യസ്ത ആശയധാരയുടെ വക്താക്കളാണെങ്കിലും കാര്യങ്ങളെ ഗ്രഹിച്ചു സൗഹാർദപരമായ സമീപനങ്ങളിലൂടെ സമന്വയിപ്പിക്കുന്ന അത്ഭുത വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് വാഴക്കൻ പറഞ്ഞു.
സൗദി നാഷനൽ പ്രസിഡൻറ് പി.എം. നജീബ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി.എം. സക്കീർ ഹുസൈൻ, അഡ്വ. പി.എം. നിയാസ്, സെക്രട്ടറി അഡ്വ. പി.എ. സലിം കോട്ടയം എന്നിവർ ഉമ്മൻ ചാണ്ടിയോടൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡൻറും വ്യവസായിയുമായിരുന്ന സി.കെ. മേനോനും ഉമ്മൻ ചാണ്ടിയും കൈകോർത്ത് യു.ഡി.എഫ് ഭരണകാലത്തും അല്ലാത്തപ്പോഴും ചെയ്ത ജീവകരുണ്യപ്രവർത്തനങ്ങൾ ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ഓർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.