'ഉച്ചകോടിക്ക് സുൽത്താൻ ഖാബൂസ്, ശൈഖ് സബാഹ്' എന്ന് നാമകരണം ചെയ്തു
text_fieldsറിയാദ്: അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദിനും ആദരമർപ്പിച്ച് ഗൾഫ് ഉച്ചകോടി. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉലയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിെൻറ 41ാം ഉച്ചകോടിക്ക് മൺമറഞ്ഞ ഇരുനേതാക്കളുടെയും പേര് നൽകിയാണ് അവരെ ആദരിച്ചത്.
ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് സമ്മേളനത്തിെൻറ തുടക്കത്തിൽ ഇക്കാര്യം അറിയിച്ചത്. 41ാം ഗൾഫ് ഉച്ചകോടി 'സുൽത്താൻ ഖാബൂസ് ശൈഖ് സബാഹ് ഉച്ചകോടി' എന്നറിയപ്പെടുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചു. ഇരു നേതാക്കളും ഗൾഫ് സഹകരണത്തിനും െഎക്യത്തിനും വഹിച്ച പങ്കും അർപ്പിച്ച സംഭാവനകളും പരിഗണിച്ചാണ് ആദരമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.