സൗദി അറേബ്യ നേരിടുന്ന ഭീഷണികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളും –ജി.സി.സി കൗൺസിൽ
text_fieldsജിദ്ദ: സൗദി അറേബ്യ നേരിടുന്ന ഭീഷണികൾക്കെതിരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രിയും സഹകരണ കൗൺസിൽ നിലവിലെ അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാദി പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ 147ാമത് വിദേശകാര്യ മന്ത്രിതല യോഗത്തിെൻറ ഉദ്ഘാടനപ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഗൾഫ് സഹകരണ കൗൺസിൽ അതിെൻറ രാജ്യങ്ങളുടെ സുരക്ഷ ലംഘിക്കുന്നതിനെതിരെ നിലകൊള്ളാനുള്ള പ്രതിബദ്ധതയും െഎക്യത്തിെൻറ ആവശ്യകതയും അൽഉല കരാറിൽ ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. പരസ്പര സഹകരണം വർധിപ്പിക്കുന്ന സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യ പ്രദേശത്ത് നിലനിൽക്കുന്ന പ്രയാസകരമായ സാഹചര്യത്തിൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.
സൗദി േവ്യാമ പ്രതിരോധസേനയുടെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനങ്ങൾ അഭിനന്ദിക്കേണ്ടതുണ്ട്. സൗദിയിലെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഹൂതി ആക്രമണത്തിനെതിരെ സൗദി അറേബ്യക്ക് അന്താരാഷ്ട്ര െഎക്യദാർഢ്യം വ്യാപകമായി ഉണ്ടെന്നത് ശ്രദ്ധേയമാണെന്നും ജി.സി.സി കൺസിൽ അധ്യക്ഷൻ പറഞ്ഞു.
സൗദി അറേബ്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ഗൾഫ് സഹകരണ കൗൺസിലിെൻറ പൂർണ പിന്തുണയുണ്ടാകുമെന്ന് സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽഹജ്റഫ് പറഞ്ഞു. യു.എ.ഇ ദ്വീപുകളിലെ ഇറാൻ അധിനിവേശത്തെ ശക്തമായി നിരാകരിക്കുന്നു.അൽഉലയിൽ നടന്ന സുൽത്താൻ ഖാബൂസ്, ശൈഖ് സബാഹ് ഉച്ചകോടിയിലുണ്ടായ നിരവധി തീരുമാനങ്ങൾ മന്ത്രിതല യോഗത്തിൽ ചർച്ചചെയ്യും. കൂടാതെ, പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും വിലയിരുത്തുമെന്നും ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടറി പറഞ്ഞു.
ഇറാനു മേലുള്ള ആയുധ നിരോധനം നീട്ടണം –സൗദി മന്ത്രിസഭ
ജിദ്ദ: ഇറാനു മേലുള്ള ആയുധ നിരോധനം നീേട്ടണ്ടതിെൻറ പ്രാധാന്യം സൗദി മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം ഉൗന്നിപ്പറഞ്ഞത്. യമൻ ജനതക്കെതിരെയും സൗദിയിലെ സിവിലിയന്മാർക്കും വസ്തുക്കൾക്കുമെതിരെയും അക്രമം നടത്താൻ നൂതന ആയുധങ്ങളും ഡ്രോണുകളും നൽകുന്നത് തുടരുന്നതിനാൽ ഇറാനു മേലുള്ള ആയുധ നിരോധനം നീേട്ടണ്ടതുണ്ടെന്ന് സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.
ഇറാൻ ഭരണകൂടം ആണവായുധങ്ങളുടെയും മിസൈലുകളുടെയും സംവിധാനങ്ങൾ വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകും. അറബ് ഗൾഫ് മേഖലയെ വൻനാശമുണ്ടാക്കുന്ന ആയുധങ്ങളിൽനിന്നും മുക്തമാക്കുന്നതിനുവേണ്ടിയാണിതെന്നും മന്ത്രിസഭ പറഞ്ഞു. സൗദി റഷ്യൻ സാമ്പത്തിക സമിതി രൂപവത്കരിക്കുന്നതിനുള്ള കരട് കരാർ സംബന്ധിച്ച് റഷ്യയുമായി ചർച്ച നടന്നതായും സൂചിപ്പിച്ചു. രാജ്യത്തും അറബ്ലോകത്തും സമഗ്രമായ വികസന സമീപനം പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്കിന് സൗദി കിരീടാവകാശിക്ക് അറബ് വികസന ആക്ഷൻ ഷീൽഡ് 2021 നൽകി ആദരിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.