തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ടൂർണ്ണമെന്റിന് ഇന്ന് തുടക്കം
text_fieldsദമ്മാം: ദമ്മാമിലെ പ്രമുഖ ക്രിക്കറ്റ് കൂട്ടായ്മയായ തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മയുടെ അഞ്ചാമത് ക്രിക്കറ്റ് ടൂർണ്ണമെന്റ് ഇന്നാരംഭിക്കും. ഇന്നും നാളെയുമായി ഗുഖ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പള്ളിത്താഴ റോക്കേഴ്സ്, കതിരൂർ ഗുരിക്കൾസ്, നെട്ടൂർ ഫൈറ്റേഴ്സ്, കോർട്ട്യാഡ് വിസാഡ്, സൈദാർ പള്ളി കിങ്സ്, മാഹി സ്ട്രൈക്കേഴ്സ് എന്നീ ആറ് ടീമുകൾ മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച പൂർണ്ണമായും ലീഗ് മത്സരങ്ങളാണ് അരങ്ങേറുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തലശ്ശേരി, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർ മാത്രമാണ് ഓരോ ടീമിലേയും കളിക്കാർ. കേരളത്തിലേയും കേരളത്തിന് പുറത്ത് നിന്നുമുള്ള ക്രിക്കറ്റ് പ്രേമികളടക്കം വലിയ ജനപങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിക്കൊപ്പം ക്യാഷ് അവാർഡുകളും നൽകും.
പ്രമുഖ കോൺട്രാക്ടിങ് കമ്പനിയായ എക്സ്പർട്ടൈസ്, ഷിപ്പിംങ് കമ്പനിയായ ന്യൂകാഫ് അടക്കം നിരവധി സ്ഥാപങ്ങൾ ടൂർണ്ണമെന്റിന്റെ പ്രായോജകരാണ്. ക്രിക്കറ്റ് ടൂർണ്ണമെന്റിനോടൊപ്പം ടി.എം.സി.സിയുടെ കുടുംബ സംഗമം കൂടിയായി നടത്തപ്പെടുന്ന പരിപാടിയിൽ കുടുംബിനികൾ തയ്യാറാക്കുന്ന രുചിയൂറും തലശ്ശേരി വിഭവങ്ങളും ലഭ്യമാകും. ദമ്മാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടി.എം.സി.സി ഭാരവാഹികളായ ഇംതിയാസ് അലി അബ്ദുള്ള, മുസ്തഫ തലശ്ശേരി, ഷറഫ് താഴത്ത്, നിമർ അമീറുദ്ദീൻ, സഹൽ തലശ്ശേരി, വി.സി ഷൈജസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.