ക്ഷേമനിധിയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി എടുത്തുകളയണം -നവയുഗം
text_fieldsദമ്മാം: കേരള സർക്കാർ നടപ്പാക്കുന്ന കേരള പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രവാസികളുടെ ഉയർന്ന പ്രായപരിധി എടുത്തുകളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം ആവശ്യപ്പെട്ടു. 60 വയസ്സാണ് ക്ഷേമനിധിയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി. ഈ നിബന്ധനമൂലം ലക്ഷക്കണക്കിന് പ്രവാസികൾക്ക് അവസരം നഷ്ടമാവുന്നു. ക്ഷേമനിധി 2006ൽ നിലവിൽ വന്നെങ്കിലും ശരിയായ പ്രചാരണങ്ങളുടെ അഭാവത്തിൽ, സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗൾഫ് പ്രതിസന്ധിഘട്ടത്തിൽ മാത്രമാണ് ഇതേപ്പറ്റി ശരിയായ അവബോധം പ്രവാസികൾക്കിടയിൽ ലഭിച്ചത്.
അപ്പോഴേക്കും 60 വയസ്സ് പിന്നിട്ടവർക്ക് ക്ഷേമനിധിയിൽ അംഗമാകാൻ കഴിഞ്ഞില്ല. ക്ഷേമനിധിയിൽ ചേർന്ന് മിനിമം അഞ്ചുവർഷം വിഹിതം അടച്ചവർക്ക്, 60 വയസ്സ് മുതലാണ് പെൻഷൻ ലഭിക്കുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ക്ഷേമനിധിയിൽ ചേർന്ന്, തുടർച്ചയായി അഞ്ചുവർഷം വിഹിതം അടച്ചതിനുശേഷം മാത്രം പെൻഷൻ ലഭ്യമാകുന്ന വിധത്തിൽ സംവിധാനം ഉണ്ടാക്കണം. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ഷീബ സാജൻ അൽമാസ് പ്രമേയങ്ങൾ അവതരിപ്പിച്ചു.
മേഖല സെക്രട്ടറി നിസ്സാം കൊല്ലം സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോശി തരകൻ, റിയാസ്, റിജു, സുദേവൻ, ജോസ് കടമ്പനാട്, ബെൻസി മോഹൻ, ഷാജി മതിലകം, ജമാൽ വില്യാപ്പള്ളി, ഉണ്ണി പൂച്ചെടിയൽ, ഉണ്ണി മാധവം, അരുൺ ചാത്തന്നൂർ എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 36 അംഗ പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജാബിർ മുഹമ്മദ് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.