Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right60 വ​യ​സ്സി​ന്...

60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

text_fields
bookmark_border
60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
cancel
camera_alt

സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ റ​ബീ​അ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​​ത്തി​വെ​പ്പ്​ എ​ടു​ത്ത​പ്പോ​ൾ (ഫ​യ​ൽ ഫോ​േ​ട്ടാ)

ജി​ദ്ദ: രാ​ജ്യ​ത്ത് 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും കോ​വി​ഡി​നെ​തി​രി​ലു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് 98 ശ​ത​മാ​നം വ​രെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് ഹ​ഫ​ർ അ​ൽ​ബാ​ത്വി​നി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 98 ശ​ത​മാ​നം പേ​രും ഇ​വി​ടെ വാ​ക്സി​ൻ എ​ടു​ത്തി​ട്ടു​ണ്ട്. അ​ൽ​അ​ഹ്സ 93, ഖു​റ​യാ​ത്ത് 93, ബി​ഷ 86, റി​യാ​ദ് 83, ദ​മ്മാം ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 80, ത്വാ​ഇ​ഫ് 80 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ ശ​ത​മാ​ന​ക്ക​ണ​ക്ക്.

ചു​രു​ങ്ങി​യ​ത് ഒ​രു ഡോ​സെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യ ക​ണ​ക്കാ​ണി​ത്. കോ​വി​ഡി​നെ​തി​രെ വാ​ക്സി​ൻ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ദേ​ശീ​യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്​ മു​ത​ൽ ത​ന്നെ സൗ​ദി​യി​ൽ പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു.

നി​ല​വി​ൽ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 75 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മു​ൻ​കൂ​ട്ടി ബു​ക്കി​ങ്ങോ, കാ​ത്തി​രി​പ്പോ ഇ​ല്ലാ​തെ ത​ന്നെ അ​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി കു​ത്തി​വെ​പ്പെ​ടു​ക്കാ​വു​ന്ന​താ​ണ്. സൗ​ദി​യി​ൽ ഇ​തു​വ​രെ​യാ​യി 1,62,87,120 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി 1,23,000 ഡോ​സ്​ വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്​​തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 17 നാ​ണ് ആ​ദ്യ​മാ​യി സൗ​ദി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ശേ​ഷം ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 18 മു​ത​ൽ ര​ണ്ടാം ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. ഫൈ​സ​ര്‍ ബ​യോ​ടെ​ക്, ഓ​ക്സ്‌​ഫോ​ർ​ഡ് ആ​സ്ട്ര സെ​ന​ക എ​ന്നീ വാ​ക്സി​നു​ക​ളാ​ണ് രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine
News Summary - The vast majority of people over the age of 60 have been vaccinated.
Next Story