കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം ബന്ധത്തിന് തിളക്കമേറ്റും-ഇന്ത്യൻ അംബാസഡർ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനം ജി20 ഉച്ചകോടിക്കും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിനും ഏറെ പ്രാധാന്യമുള്ളതാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ കിരീടാവകാശി ന്യൂഡൽഹിയിൽ എത്തിയ സാഹചര്യത്തിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ അധ്യക്ഷപദം വഹിക്കുന്ന ഈ വർഷം ജി20യുടെ നിരവധി യോഗങ്ങളിൽ സൗദി അറേബ്യ പങ്കെടുത്തിട്ടുണ്ട്. ഊർജം, ധനകാര്യം, ഗ്രൂപ് 20 രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നീ യോഗങ്ങൾ അതിലുൾപ്പെടും. ആഗോള സഹകരണത്തിനായി നിരവധി ചർച്ചകൾ നടത്തി. 60 നഗരങ്ങളിലായി 220ലധികം യോഗങ്ങൾ നടത്തി.
115ലധികം രാജ്യങ്ങളിൽനിന്നായി 18,000 പ്രതിനിധികളെ സ്വീകരിച്ചുവെന്നും അംബാസഡർ പറഞ്ഞു. പുതിയ കാലത്തെ ഏറ്റവും ശക്തമായ വെല്ലുവിളികൾ പരിഹരിക്കാനും സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് പ്രധാന പങ്കുണ്ടെന്നും അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.