വോട്ടിൽ രാഷ്ട്രീയംതന്നെ പ്രതിഫലിക്കണം
text_fieldsഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയിലെമ്പാടും ത്രിതല തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരങ്ങളും അവകാശങ്ങളും നിയമപരമായി ലഭിക്കുന്നതിനുമുമ്പ് തന്നെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും വികേന്ദ്രീകൃത വികസനത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാനും അതിനനുസരിച്ച് പഞ്ചായത്ത് ഭരണസമിതികളെ അധികാരത്തിെൻറ കണ്ണിയാക്കാനും ശ്രമിച്ച നാടാണ് കേരളം.
ത്രിതല പഞ്ചായത്തുകളെ പ്രാപ്തമാക്കുന്നത് സംസ്ഥാന സർക്കാർ നൽകുന്ന അധികാരവും വിഭവവും തന്നെയാണ്. സാധാരണ പ്രവാസികൾ എന്ന നിലയിൽ നാമോരോരുത്തരും പലവിധ ആവശ്യങ്ങൾക്കും നിരന്തരം സമീപിക്കേണ്ട സർക്കാർ സ്ഥാപനമാണ് പഞ്ചായത്ത്. അതിനാൽ നമ്മെ അറിയാൻ കഴിയുന്ന ചെറുപ്പക്കാരായ പ്രതിനിധികൾ പഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഏറ്റവുമധികം ചെറുപ്പക്കാരെ സ്ഥാനാർഥികളായി അവതരിപ്പിച്ചിരിക്കുന്നത് ഇടതുപക്ഷം തന്നെയാണ്.
ഇന്ത്യൻ പൗരന്മാരെ മതത്തിെൻറ അടിസ്ഥാനത്തിൽ വേർതിരിക്കുകയും ഒരുവിഭാഗം ഇന്ത്യക്കാരുടെ പൗരത്വംപോലും ചോദ്യം ചെയ്യാൻ കേന്ദ്രം ഭരിക്കുന്ന വർഗീയ പാർട്ടിയുടെ നേതൃത്വത്തിൽ തയാറാവുകയും ചെയ്തപ്പോൾ അതിനെതിരെ നടന്ന സമരങ്ങളിൽ നിർണായകമായ ഒരുപങ്കും നിർവഹിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പല പഞ്ചായത്തുകളിലും ബി.ജെ.പിയുമായി സംയുക്ത സ്ഥാനാർഥികളെ നിർത്തി മുന്നണിയായി മത്സരിക്കുന്നതിന് ഒരു മനോവിഷമവും അനുഭവിക്കുന്നില്ല എന്നതാണ് നിലവിലെ കോൺഗ്രസ് അവസ്ഥ. ഇത്തരം പശ്ചാത്തലത്തിൽ പ്രവാസികൾ അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ഉപദേശത്തിൽ നിലവിലെ രാഷ്ട്രീയ പശ്ചാത്തലം ചർച്ചയാവണമെന്നും അത് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യണം എന്നാണ് എെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.