ഏഴ് ആഴ്ച നീണ്ട് നിൽക്കുന്ന റിഫ ഫുട്ബാൾ ലീഗിന് ഇന്ന് റിയാദിൽ വിസിൽ മുഴങ്ങും
text_fieldsറിയാദ്: റിഫ (റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ) സംഘടിപ്പിക്കുന്ന റിഫ ഫുട്ബാൾ ലീഗിന് ഇന്ന് റിയാദിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിംസ് ഹെൽത്ത് ജറീർ മെഡിക്കൽ മുഖ്യ പ്രയോജകരായിയുള്ള റിഫ എ ആൻഡ് ബി ഡിവിഷൻ മത്സരങ്ങൾക്കാണ് ഇന്ന് രാത്രി ഒമ്പത് മണിയോടെ തുടക്കമാകുക. അസ്സിസ്റ്റ് സ്കൂൾ ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.
ഏഴ് ആഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും മത്സരങ്ങൾ. വ്യാഴാഴ്ചകളിൽ രാത്രി ഒമ്പത് മണി മുതൽ ബി ഡിവിഷൻ മത്സരങ്ങളും വെള്ളിയാഴ്ചകളിൽ വൈകീട്ട് ആറ് മുതൽ കെ.എം.സി.സിയുടെ സഹകരണത്തോടെ എ ഡിവിഷൻ മത്സരങ്ങളും നടക്കും.
ഇരു ഡിവിഷനുകളിലും എട്ട് വീതം ടീമുകളായിരിക്കും ഉണ്ടാവുക. ലീഗ് അടിസ്ഥാനത്തിലുള്ള മത്സരമായതിനാൽ എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടേണ്ടിവരും. റിഫയിൽ റജിസ്റ്റർ ചെയ്‌ത കളിക്കാർക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ബി ഡിവിഷൻ കളികൾ റിഫയിലെ മറ്റു ക്ലബ്ബുകൾ ചേർന്നാണ് നടത്തപ്പെടുന്നത്. റിഫയിലുള്ള മലയാളി റഫറിമാർക്ക് പുറമെ സൗദി റഫറിമാരും കളി നിയന്ത്രിക്കാൻ ഉണ്ടാകും. വി.എ.ആർ (വീഡിയോ അസിസ്റ്റന്റ് റഫറി) സിസ്റ്റവും ടൂർണമെന്റിൽ ഉപയോഗിക്കും.
ശറഫുദ്ധീൻ ചെറുവാടി, അലി അക്ബർ മാവൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടൂർണമെന്റ് നടത്തിപ്പ് കമ്മിറ്റി രൂപീകരിച്ചു. റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്രയാണ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ. മറ്റു കമ്മിറ്റി അംഗങ്ങൾ: കരീം പയ്യനാട്, ബാബു മഞ്ചേരി (വൈസ് ചെയർമാൻ), ബഷീർ കാരന്തൂർ (കൺവീനർ), നൗഷാദ് ചക്കാല, മുസ്ഥഫ കവ്വായി (ടീം കോർഡിനേഷൻ), കുട്ടൻ ബാബു മഞ്ചേരി (സൗണ്ട് സിസ്റ്റം), ശകീൽ (രജിസ്ട്രേഷൻ), ബഷീർ ചേലേമ്പ്ര, ശരീഫ് കാളികാവ് (റഫറി), ഷറഫു, ഹസ്സൻ പുന്നയൂർ, ജുനൈസ് വാഴക്കാട്, മുസ്തഫ മമ്പാട് (ഗ്രൗണ്ട്), ഫൈസൽ പാഴൂർ (ബാൾ, ഭക്ഷണം), നാസർ മാവൂർ (കുടിവെള്ളം), അഷ്‌റഫ് (സോഷ്യൽ മീഡിയ), ഹംസ തൃക്കടീരി (വളണ്ടിയർ).
റിഫ പ്രതിനിധികളായ മുസ്തഫ കവ്വായി, ശകീൽ തിരൂർക്കാട്, ബഷീർ കാരന്തൂർ, ഫൈസൽ പാഴൂർ, ഷറഫു ചെറുവാടി, നാസർ മാവൂർ, മുസ്തഫ മമ്പാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.