ഫോർമുല വൺ ജേതാവിനെ ഇന്നറിയാം
text_fieldsജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് അന്താരാഷ്ട്ര കാറോട്ട മത്സരത്തിെൻറ ഫൈനൽ റൗണ്ട് ഞായറാഴ്ച നടക്കും. വൈകീട്ട് ഏഴിനാണ് ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് കിരീടം ആർക്കായിരിക്കുമെന്ന് നിർണയിക്കുന്ന പേരാട്ടം. വെള്ളിയാഴ്ചയാണ് ലോക ചാമ്പ്യന്മാരടക്കം 20 ഡ്രൈവർമാർ മാറ്റുരക്കുന്ന ഫോർമുല വൺ കാറോട്ട മത്സരം ആരംഭിച്ചത്. മത്സരത്തിെൻറ മുന്നോടിയായി മൂന്നു സെഷനുകളിലായി പരീക്ഷണഓട്ടവും ഒരു യോഗ്യത മത്സരവും നടന്നു. സ്വദേശികളും വിദേശികളുമായ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് മത്സരം കാണാനെത്തിയത്. അവസാന റൗണ്ട് മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. റോഡുകളിലുണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടി കണ്ട് ഗതാഗത വകുപ്പ് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.