ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ അനുമോദിച്ചു
text_fieldsജിദ്ദ: ജി.സി.സി രാജ്യങ്ങളിലെ സി.ഐ.ഇ.ആർ മദ്റസ വിദ്യാര്‍ഥികള്‍ക്കായി ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ജിദ്ദ ശറഫിയ്യ അല്‍ഹുദാ മദ്റസയിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ജി.സി.സിതല മത്സരത്തില്‍ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ അഹ്മദ് റിഷാന് രണ്ടാം സ്ഥാനവും ഉമറുല്‍ ഫാറൂഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന്റെ മുന്നോടിയായി സൗദി അറേബ്യയിലെ മദ്റസ കുട്ടികള്‍ക്കിടയില്‍ നടന്ന മത്സരത്തില്‍ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ അഹ്മദ് റിഷാന് (ഫസ്റ്റ്), ഉമറുല്‍ ഫാറൂഖ് (തേര്‍ഡ്), സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ അഫ്രീന് അഷ്റഫ് അലി (സെക്കൻഡ്), ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ അബ്ബുദ്ദീന് മുഹമ്മദ് (സെക്കൻഡ്), മുസ്അബ് അല്‍ ഖൈര്‍ (തേര്‍ഡ്), ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ദൈഫ സൈനബ (ഫസ്റ്റ്) എന്നീ സ്ഥാനങ്ങള്‍ നേടി ജി.സി.സിയിലേക്കുള്ള മത്സരത്തിനുള്ള യോഗ്യത നേടി. വിജയികളായ കുട്ടികള്‍ക്ക് പ്രശംസഫലകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
അല്‍ഹുദാ മദ്റസ അധ്യാപകരും മാനേജ്മെന്റും ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും പങ്കെടുത്തു.ഖുര്‍ആന്‍ പഠനത്തിന്റെയും പാരായണം ചെയ്യുന്നതിന്റെയും പ്രാധാന്യവും പ്രതിഫലവും വിശദീകരിക്കുകയും ഈ കാര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ സദാ ഉണ്ടാവണമെന്നും അനുമോദന യോഗത്തില്‍ ഇർഷാദ് സ്വലാഹി ഉദ്ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.