പി.ജെ.എസിെൻറ പ്രവർത്തനം മാതൃകാപരം –ഇന്ത്യൻ കോൺസൽ ജനറൽ
text_fieldsജിദ്ദ: പി.ജെ.എസ് സംഘടിപ്പിക്കുന്ന പരിപാടികൾ മറ്റേതൊരു സംഘടനക്കും മാതൃകയാക്കാവുന്നതാണെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച അമൃത് മഹോത്സവിെൻറ ഭാഗമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നടപ്പാക്കുന്ന പരിപാടികളുമായി ചേർന്ന് ജിദ്ദ പത്തനംതിട്ട ജില്ല സംഗമം ബാലവിഭാഗമായ പി.ജെ.ബി.എസ്സ് സംഘടിപ്പിച്ച സാരഗ് ഓൺലൈൻ ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരവിജയികൾക്കുള്ള ഉപഹാരവും സമ്മാനങ്ങളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ വിജയിച്ച എല്ലാ കുട്ടികളെയും അദ്ദേഹം അഭിനന്ദിച്ചു.
ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ സന്നിഹിതനായിരുന്നു. വിജയികളായ റതീഷ റോയ് (ഒന്നാം സ്ഥാനം), ഭദ്ര രവീന്ദ്രൻ (രണ്ടാം സ്ഥാനം), ആഹോൺ റോയ് (മൂന്നാം സ്ഥാനം), അഭിനവ് രവീന്ദ്രൻ, റീമ ഫാത്തിമ, ഹന്ന റിജ്ജു, ആർദ്ര പ്രവീൺ, ഖദീജ മുഹമ്മദ് റഹീമുദ്ദീൻ (പ്രോത്സാഹന സമ്മാനങ്ങൾ) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
പി.ജെ.എസ് പ്രസിഡന്റ് ജയൻ നായർ പ്രക്കാനം , അയൂബ്ഖാൻ പന്തളം, അലി തേക്ക്തോട് , ജോസഫ് വർഗീസ് വടശ്ശേരിക്കര, നൗഷാദ് അടൂർ, മനോജ് മാത്യു അടൂർ, അനിൽ കുമാർ പത്തനംതിട്ട, ജോർജ് വർഗീസ്, മുൻ വനിത വിഭാഗം കൺവീനർമാരായ സുശീല ജോസഫ്, നിഷ ഷിബു, പി.ജെ.ബി.എസ് പ്രസിഡന്റ് ആൻഡ്രിയ ലിസ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.