സൗദി കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരം -ഇബ്രാഹിംകുഞ്ഞ് എം.എൽ.എ
text_fieldsദമ്മാം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സൗദി കെ.എം.സി.സി പ്രവര്‍ത്തനം മാതൃകപരമാണെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അഭിപ്രായപ്പെട്ടു.
മൂന്നുമാസം മുമ്പ് ഹൃദയാഘാതം മൂലം നിര്യാതനായ ആലുവ കുന്നുകര സ്വദേശി മാടശ്ശേരി അബ്ദുല്‍ ജലീലിെൻറ കുടുംബത്തിനുള്ള കെ.എം.സി.സി സുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യമായ ആറുലക്ഷം രൂപ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറുലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ ദമ്മാം കെ.എം.സി.സി പ്രതിനിധി റാഫി അണ്ടത്തോട്, ഉവൈസ് അലിഖാന്‍ ഓടക്കാലി എന്നിവര്‍ ചേര്‍ന്ന് എം.എല്‍.എക്ക് കൈമാറി.
ചടങ്ങില്‍ ജിദ്ദ പൊന്നാനി മണ്ഡലം പ്രസിഡൻറ് ഇസ്സുദ്ദീന്‍, ഷക്കീര്‍ പൂളക്കല്‍, കുഞ്ഞുമുഹമ്മദ് കല്ലുങ്ങല്‍, നാദിര്‍ഷാ ആലുവ, മുസ്ലിം ലീഗ് കളമശ്ശേരി മണ്ഡലം പ്രസിഡൻറ് വി.കെ. അബ്ദുൽ അസീസ്, മുസ്ലിം ലീഗ് കുന്നുകര ഗ്രാമപഞ്ചായത്ത് ഭാരവാഹികളായ ഇ.എം. സബാദ്, എ.എ. അബ്ദുറഹ്മാൻ കുട്ടി, വി.എം. അഷ്റഫ്, എം.എ. അബ്ദുൽ ജബ്ബാർ, എം.വി. നസീർ, ഇമാം അബ്ദുല്ല ഫൈസി, ജാഫർ നടുവിലപ്പറമ്പ്, സിദ്ദീഖ് മാടശ്ശേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.