Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മ്പാ​ദ്യ കു​ടു​ക്ക...

സ​മ്പാ​ദ്യ കു​ടു​ക്ക സം​ഭാ​വ​ന ന​ൽ​കി വ​ർ​ക്ക്​​ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ

text_fields
bookmark_border
fund handedover
cancel
camera_alt

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ത​െൻറ സ​മ്പാ​ദ്യ കു​ടു​ക്ക പൊ​ട്ടി​ച്ച തു​ക വ​ർ​ക്ക്​​ഷോ​പ്പ് തൊ​ഴി​ലാ​ളി ഷ​മീ​ർ മാ​സ് ത​ബൂ​ക്ക് ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പ്പി​ക്കു​ന്നു

ത​ബൂ​ക്ക്: ദു​രി​തം പെ​യ്ത വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ത​​ന്‍റെ മൂ​ന്ന് വ​ർ​ഷ​ത്തെ കു​ടു​ക്ക സ​മ്പാ​ദ്യം ന​ൽ​കി ത​ബൂ​ക്കി​ലെ വ​ർ​ക്ക്​​ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. ത​ബൂ​ക്ക് സ​നാ​ഇ​യ്യ​യി​ലെ വാ​ഹ​ന വ​ർ​ക്ക്​​ഷോ​പ്പി​ലെ തൊ​ഴി​ലാ​ളി ആ​യ ഷ​മീ​ർ ആ​ണ് ത​​ന്‍റെ സ​ഹ​ജീ​വി​ക​ളു​ടെ സ്വാ​ന്ത​ന​ത്തി​നാ​യി മൂ​ന്ന് വ​ർ​ഷ​ത്തെ കു​ടു​ക്ക സ​മ്പാ​ദ്യം ന​ൽ​കി​യ​ത്.

ഇ​തി​നു മു​മ്പും നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടി​റ​ങ്ങി​യി​ട്ടു​ള്ള ഷ​മീ​ർ ത​ബൂ​ക്കി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ മാ​സ്സ് ത​ബൂ​ക്ക് കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗ​വും സ​നാ​ഇ​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​ണ്. മാ​സ്സ് ത​ബൂ​ക്കി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 'വ​യ​നാ​ട് ജ​ന​ത​യ്ക്ക് മാ​സ്സി​​ന്‍റെ കൈ​ത്താ​ങ്ങ്' കാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​ണ് സം​ഭാ​വ​ന ന​ൽ​കി​യ​ത്.

സ​മ്പാ​ദ്യ കു​ടു​ക്ക മാ​സ്സ് ത​ബൂ​ക്ക് സെ​ക്ര​ട്ട​റി ഉ​ബൈ​സ് മു​സ്ത​ഫ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ലോ​ക​കേ​ര​ള സ​ഭാം​ഗം ഫൈ​സ​ൽ നി​ല​മേ​ൽ, മാ​സ്സ് ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, സ​നാ​ഇ​യ ഏ​രി​യ പ്ര​സി​ഡ​ന്റ് വി​ശ്വ​ൻ പാ​ല​ക്കാ​ട്, മു​സ്ത​ഫ തെ​ക്ക​ൻ, ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പ്, ലി​യോ​ൺ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

നേ​ര​ത്തെ മാ​സ്സി​െൻറ ആ​ദ്യ ഗ​ഡു തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മാ​സ്സ് കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം സു​രേ​ഷ്‌​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി നേ​രി​ട്ട് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideSaudi Arabia News
News Summary - The workshop workers contributed their income to wayanad
Next Story