ലോകം കോവിഡിെൻറ ഞെട്ടലിൽ നിന്ന് മുക്തി നേടിയിട്ടില്ല -സൽമാൻ രാജാവ്
text_fieldsജിദ്ദ: ലോകജനതയും സമ്പദ് വ്യവസ്ഥയും കോവിഡിെൻറ ഞെട്ടലിൽ നിന്ന് മുക്തി നേടിയിട്ടില്ലെന്ന് സൽമാൻ രാജാവ്. ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സൗദി ഭരണാധികാരി. ഇൗ വർഷം അസാധാരണമാണെന്നും കോവിഡ് ലോകത്തിന് സാമ്പത്തികവും സാമൂഹികവുമായ വലിയ നഷ്ടം വരുത്തിയതിനാൽ സമൂഹത്തിന് ധൈര്യവും പ്രതീക്ഷയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ദുഷ്കരമായ നിലവിലെ സാഹചര്യം കാരണം റിയാദിലേക്ക് അതിഥികളെ എത്തിച്ച് വരവേൽക്കാൻ കഴിയാത്തതിൽ ദുഃഖിക്കുന്നു. ഇന്ന് നിങ്ങളെയെല്ലാം കാണുന്നത് വലിയ സന്തോഷമാണ്. ഒപ്പം ഉച്ചകോടിയിൽ പെങ്കടുത്തതിന് എല്ലാരോടും നന്ദി അറിയിക്കുന്നു.
കോവിഡ് മൂലമുള്ള ലോക ജനതയുടെ കഷ്ടപാട് തുടരുകയാണ്. എന്നാൽ അന്താരാഷ്ട്ര സഹകരണത്തിലുടെ ഇൗ പ്രതിസന്ധിയെ മറികടക്കാൻ നാം പരമാവധി ശ്രമിക്കും. ഇൗ വർഷം മാർച്ചിൽ നടന്ന ഉച്ചകോടിയിൽ അടിയന്തിര വിഭവങ്ങൾ സമാഹരിക്കാമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. പ്രതിസന്ധിയുടെ തുടക്കത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ജി20 രാജ്യങ്ങൾ 21 ശതകോടി ഡോളർ സംഭാവന നൽകി. വികസ്വര രാജ്യങ്ങൾക്ക് അടിയന്തിര സഹായം നൽകി. ജനങ്ങൾക്കും കമ്പനികൾക്കുമുള്ള പിന്തുണയെന്ന നിലയിൽ 11 ട്രില്യൺ ഡോളറിലധികം സമ്പദ് രംഗത്തേക്ക് ഒഴുക്കി. സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അസാധാരണമായ നടപടികൾ സ്വീകരിച്ചു. റിയാദ് ഉച്ചകോടി നിർണായകമായ ഫലങ്ങളിലേക്ക് നയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.
എല്ലാവർക്കും 21ാം നൂറ്റാണ്ടിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് നാം ലക്ഷ്യമിടുന്നത്. ജി20 സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനായി അസാധാരണമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ജി20യിലെ വികസ്വര രാജ്യങ്ങൾക്ക് ഒരുമിച്ച് പിന്തുണ നൽകേണ്ടതുണ്ട്. വ്യാപാരത്തിെൻറയും ജനങ്ങളുടെയും ചലനം സുഗമമാക്കാൻ നമ്മുടെ സാമ്പത്തിക മേഖലയും അതിർത്തികളും വീണ്ടും തുറക്കണം. കോവിഡ് വൈറസിനുള്ള വാക്സിനുകളും ചികിത്സകളും കണ്ടെത്തുന്നതിലെ പുരോഗതിയിൽ അഭിമാനിക്കുന്നു. വാക്സിനുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു. സമീപഭാവിയിൽ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുേമ്പാൾ ഇൗ പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവരുന്ന കേടുപാടുകൾ പരിഹരിക്കേണ്ടതുണ്ട്. സ്ത്രീകൾക്കും യുവാക്കൾക്കും സമൂഹത്തിലും തൊഴിൽ വിപണിയിലും അവരുടെ പങ്ക് വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകാൻ പ്രവർത്തിക്കണം. കൂടുതൽ സുസ്ഥിര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ശ്രദ്ധനൽകണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ ജി20 രാജ്യങ്ങൾ അന്താരാഷ്ട്ര സമുഹത്തെ നയിക്കണം. കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കണം. പരിസ്ഥിതിയും ആവാസവ്യവസ് ഥയും സംരക്ഷിക്കണം. വ്യത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. കൂടുതൽ സുസ്ഥിരവും താങ്ങാനാവുന്നതുമായ ഉൗർജ്ജ സംവിധാനങ്ങളെ ശക്തിപ്പെടുത്തണം.
ഇൗ സന്ദർഭത്തിൽ ഭൂമിയുടെ നാശത്തെ ചെറുക്കാനും പവിഴപ്പുറ്റുകളും ജൈവവൈവിധ്യവും സംരക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു. ഭൂമിയെ സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഭാഗമാണത്. സാമ്പത്തിക പ്രതിസന്ധിക്ക് മറുപടിയായി ജി20 രാജ്യങ്ങളിലെ നേതാക്കൾ 12 വർഷം മുമ്പ് ഒരുമിച്ച് കൂടിയിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനും ആഗോള പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് ജി20 എന്നതിെൻറ തെളിവായിരുന്നു അതിെൻറ ഫലങ്ങൾ. ഇപ്പോഴിതാ ആളുകളെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ച മറ്റൊരു ആഗോള പ്രതിസന്ധിയെ നേരിടാൻ നാം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നു. റിയാദ് ഉച്ചകോടിയിലെ നമ്മുടെ സംയുക്ത ശ്രമങ്ങൾ സുപ്രധാനവും നിർണായകവുമായ ഫലങ്ങളിലേക്കും ലോക ജനതക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന സാമ്പത്തിക സാമൂഹിക തീരുമാനങ്ങളിലേക്കും നയിക്കുമെന്നും ഉറപ്പുണ്ടെന്നും സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.