Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു​ദ്ധം നി​ർ​ത്താ​ൻ...

യു​ദ്ധം നി​ർ​ത്താ​ൻ ‘ലോ​ക​ത്തെ’ അ​ണി​നി​ര​ത്തും -സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
meeting
cancel
camera_alt

 ആ​ഗോ​ള സ​ഖ്യ​ത്തി​​ന്‍റെ ആ​ദ്യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ

ബി​ൻ ഫ​ർ​ഹാ​ൻ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: യു​ദ്ധം നി​ർ​ത്താ​ൻ ഞ​ങ്ങ​ൾ ലോ​ക​ത്തെ മു​ഴു​വ​ൻ ഒ​രു​മി​ച്ച്​ അ​ണി​നി​ര​ത്തു​​​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു.

ഫ​ല​സ്​​തീ​നി​ൽ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ രൂ​പ​വ​ത്​​ക​രി​ച്ച ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്ക​വേ റി​യാ​ദി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ മ​ന്ത്രി.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യം സ​മാ​ഹ​രി​ക്കാ​നും ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും വെ​ടി​നി​ർ​ത്ത​ലി​ന്​ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കാ​നും ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ വ​ള​രെ​ക്കാ​ല​മാ​യി തു​ട​രു​ന്ന ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ന് ഒ​രു അ​ന്തി​മ പ​രി​ഹാ​ര​ത്തി​ലെ​ത്തി​ച്ചേ​രാ​ൻ സൗ​ദി അ​റേ​ബ്യ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യും.

വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക എ​ന്ന​താ​ണ് അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​ന്‍റെ പ​ങ്ക്. സൗ​ദി ഈ ​ശ്ര​മ​ങ്ങ​ളു​ടെ​യും ആ​ഹ്വാ​ന​ങ്ങ​ളു​ടെ​യും ഒ​രു ഭാ​ഗ​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഗ​സ്സ​യി​ലെ​യും ഫ​ല​സ്തീ​നി​ലെ​യും പൊ​തു​വെ ല​ബ​നാ​നി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു സം​യു​ക്ത അ​റ​ബ്-​ഇ​സ്​​ലാ​മി​ക്​ ഉ​ച്ച​കോ​ടി ഉ​ണ്ടാ​കും.

വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​ഹ്വാ​നം തു​ട​രും. ദീ​ർ​ഘ​നാ​ള​ത്തെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് സ​ഖ്യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫ​ല​സ്തീ​ന് മാ​ത്ര​മ​ല്ല, യു​ദ്ധ​ങ്ങ​ളും ശ​ത്രു​ത​യു​മു​ള്ള മു​ഴു​വ​ൻ ​മേ​ഖ​ല​ക​ൾ​ക്കും വേ​ണ്ടി​യാ​ണി​ത്. ഈ ​ദി​ശ​യി​ലു​ള്ള നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ൽ ആ​ദ്യ​പ​ടി​യാ​യി​രി​ക്കും ഇ​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തി​ന്‍റെ സ്ഥാ​പ​നം എ​ന്ന ല​ക്ഷ്യ​ത്തി​ൽ ഒ​രേ മ​ന​സ്സോ​ടെ​യും ഒ​രു ല​ക്ഷ്യ​ത്തോ​ടെ​യും ന​ട​ക്കു​ന്ന യോ​ഗ​ത്തി​​ൽ പ​​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 90 ആ​യി ഉ​യ​ർ​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഫ​ല​സ്​​തീ​ൻ രാ​ഷ്​​​ട്ര​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ലോ​ക​ത്തെ ഏ​താ​ണ്ട്​ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട​വ​യ​ട​ക്കം കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ജ്യ​ങ്ങ​ളു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​രാ​ജ്യ​ങ്ങ​ളെ ഈ ​ചു​വ​ടു​വെ​പ്പി​ന് പ്രാ​പ്ത​രാ​ക്കു​ന്ന അ​ടി​ത്ത​റ പാ​കാ​ൻ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സം​വാ​ദ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു.

ഗ​സ്സ​യി​ൽ എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന ദാ​രു​ണ​വും വി​നാ​ശ​ക​ര​വു​മാ​യ ​ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്നു. ഫ​ല​സ്തീ​ൻ ജ​ന​ത​യെ അ​വ​രു​ടെ ഭൂ​മി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഉ​പ​രോ​ധ​ത്തെ വം​ശ​ഹ​ത്യ​യെ​ന്ന് മാ​ത്ര​മേ വി​ളി​ക്കാ​ൻ ക​ഴി​യൂ. ഇ​തി​നെ സൗ​ദി നി​ര​സി​ക്കു​ക​യും അ​പ​ല​പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterSaudi Arabia NewsGlobal Alliance
News Summary - The world will be mobilized to stop the war - Saudi Foreign Minister
Next Story