Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ത്തി​ലെ ഏ​റ്റ​വും...

ലോ​ക​ത്തി​ലെ ഏ​റ്റ​വും കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കു​ന്ന വി​മാ​ന​ത്താ​വ​ളം; റി​യാ​ദ്​ വി​മാ​ന​ത്താ​വ​ളം തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്

text_fields
bookmark_border
riyadh
cancel
camera_alt

റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

റി​യാ​ദ്​: ലോ​ക​ത​ല​ത്തി​ൽ ഏ​റ്റ​വും കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യി ഒ​ന്നാം​സ്ഥാ​നം നേ​ടി റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം. ക​ഴി​ഞ്ഞ മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​ണ്​ തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. വി​മാ​ന ഷെ​ഡ്യൂ​ളു​ക​ളു​ടെ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്ന​തി​ൽ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റാ​ങ്കി​ങ്​ നി​ശ്ച​യി​ക്കു​ന്ന ഏ​ജ​ൻ​സി​യാ​യ ‘സി​റി​യം ഡി​യോ’ ആ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ച്ച കി​ങ്​ ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി സി.​ഇ.​ഒ അ​യ്​​മ​ൻ അ​ബു അ​ബാ​ബ ന​ന്ദി പ​റ​ഞ്ഞു. ഇ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ഒ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.

എ​ല്ലാ ​മേ​ഖ​ല​യി​ലും യാ​ത്ര​ക്കാ​രു​ടെ അ​നു​ഭ​വം വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​വ​രു​ടെ നി​ര​ന്ത​ര താ​ൽ​പ​ര്യ​മാ​ണ്. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​നു​ബ​ന്ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഭ​ര​ണ​കൂ​ട​ത്തി​​ന്റെ വ​ലി​യ പി​ന്തു​ണ​യു​ണ്ടെ​ന്നും​ സി.​ഇ.​ഒ സൂ​ചി​പ്പി​ച്ചു.

‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​​ന്റെ സ്ഥാ​ന​വും ഭാ​വി അ​ഭി​ലാ​ഷ​ങ്ങ​ളു​ടെ വ്യാ​പ്തി​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​മെ​ന്ന്​ സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsworlds most punctual airport
News Summary - The world's most punctual airport
Next Story