ജിദ്ദയിലെ ആദ്യ തിയറ്റർ ഡിസംബറിൽ തുറക്കും
text_fieldsജിദ്ദ: റിയാദിന് പിന്നാലെ ജിദ്ദയിലും തിയറ്റർ വരുന്നു. ആദ്യ തിയറ്റർ ഡിസംബറിൽ നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ റെഡ് സീ മാളിൽ തുറക്കും. 12 സ്ക്രീനുകൾ ഉള്ള വമ്പൻ മൾട്ടിപ്ലെക്സാണ് വോക്സ് സിനിമാസ് ഇവിടെ ആരംഭിക്കുന്നത്. വോക്സിെൻറ ഏറ്റവും ആധുനിക സംരംഭമായ ‘ഗോൾഡ് ബൈ റോഡ്സ്’ വിഭാഗത്തിൽ പെട്ട മൂന്നു തിയറ്ററുകളും ഇതിലുണ്ടാകും. സൗദിയിൽ ആദ്യമായാണ് പ്രത്യേക ഭക്ഷ്യ വിഭവങ്ങൾ കൂടി വിളമ്പുന്ന ഇൗ നിലവാരത്തിലുള്ള തിയറ്ററുകൾ വരുന്നത്.
ലോക പ്രശസ്ത ഇംഗ്ലീഷ് പാചക വിദഗ്ധൻ ഗാരി റോഡ്സിെൻറ പ്രത്യേക മെനുവാണ് ഇവിടെ നൽകുക. നിലവിൽ യു.എ.ഇയിലെ ചില തിയറ്ററുകളിൽ മാത്രമാണ് വോക്സ് ഇൗ സേവനം ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർക്ക് തിയറ്ററുകളിലെ ആധുനിക ചാരുകസേരകളിൽ ഇരുന്ന് സിനിമ ആസ്വദിക്കുേമ്പാൾ തന്നെ വിശിഷ്ടമായ ഗൂർമെറ്റ് ഭക്ഷണ വിഭവങ്ങൾ ആവശ്യപ്പെടാനുള്ള സൗകര്യമുണ്ടാകും. ഡിജിറ്റർ സറൗണ്ട് സൗണ്ട്, വാൾ ടു വാൾ ഹൈ ഡെഫിനിഷൻ സ്ക്രീനുകൾ എന്നിവയും ഇൗ തിയറ്ററുകളുടെ പ്രത്യേകതയാണ്.
കുട്ടികൾ, കുടുംബം എന്നീ ആശയങ്ങളിൽ രൂപപ്പെടുത്തിയ പ്രത്യേക കാഴ്ചാനുഭവം തെരഞ്ഞെടുക്കാനും ഇവിടെ സംവിധാനങ്ങളുണ്ടാകും. വർണശബളമായ പശ്ചാത്തലത്തിൽ കുട്ടികൾക്ക് ഏറ്റവും പുതിയ അനിമേഷൻ, അഡ്വഞ്ചർ ചിത്രങ്ങൾ വീക്ഷിക്കാനും കഴിയും. സൗദി അറേബ്യയിലെ ഏറ്റവും വലിപ്പമേറിയ െഎ മാക്സ് സ്ക്രീനും ഇവിടെ തന്നെയാണ് വരുന്നത്. മൂന്നു െഎമാക്സ് സ്ക്രീനുകളാണ് റെഡ് സീ മാളിൽ ഒരുങ്ങുന്നത്. സ്ഫടികതുല്യ ദൃശ്യങ്ങളും ശക്തമായ ശബ്ദ വിന്യാസവും ഉൾപ്പെടെ ചലച്ചിത്രാനുഭവത്തിൽ പൂർണമായും മുഴുകാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും.
ലോകോത്തര ചലച്ചിത്രാനുഭവത്തിനുള്ള ആവശ്യം രാജ്യമെങ്ങും ഉയരുകയാണെന്നും തങ്ങളുടെ സാന്നിധ്യം ജിദ്ദയിൽ ഉറപ്പിക്കുന്നതിൽ ആഹ്ലാദഭരിതരാണെന്നും വോക്സ് സിനിമാസ് സി.ഇ.ഒ കാമറൂൺ മിച്ചൽ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. വരും ആഴ്ചകളിൽ കൂടുതൽ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം -അദ്ദേഹം കൂട്ടിച്ചേർത്തു. വോക്സ് സിനിമാസ് റെഡ് സീ മാളിൽ തുറക്കുന്നതിനെ ആവേശപൂർവം കാത്തിരിക്കുകയാണെന്നും ജിദ്ദ വാസികൾക്ക് അതുല്യാനുഭവം പ്രദാനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും റെഡ് സീ മാർക്കറ്റ്സ് കമ്പനി മാനേജിങ് ഡയറക്ടർ െഎദരൂസ് അൽ ബാർ പറഞ്ഞു. പടിഞ്ഞാറൻ സൗദിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളാണ് റെഡ് സീ മാൾ. 1,45,000 ചതുരശ്ര മീറ്ററാണ് ഇവിടെത്ത ആകെ വിസ്തീർണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.