ശ്രദ്ധപിടിച്ചുപറ്റി 'വിശ്വവിഖ്യാതമായ മൂക്കി'െൻറ നാടകാവിഷ്കാരം
text_fieldsമലയാളം മിഷൻ സൗദി ഘടകം അവതരിപ്പിച്ച ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന നാടകത്തിൽ അഭിനയിച്ച വിദ്യാർഥികൾ സംവിധായകൻ ജയൻ തച്ചമ്പാറക്കൊപ്പം
ജുബൈൽ: മലയാളം മിഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച ഓൺലൈൻ നാടകക്കളരിയിൽ കുട്ടികൾ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിെൻറ 'വിശ്വവിഖ്യാതമായ മൂക്കി'െൻറ നാടകാവിഷ്കാരം ശ്രദ്ധേയമായി. നാടകക്കളരിയിലെ കഥയുടെ നാടകരൂപാന്തരവും അഭിനയ പരിശീലനവും മലയാളം മിഷൻ പഠിതാക്കൾക്ക് പുത്തൻ അനുഭവമായി. സൗദി ചാപ്റ്ററിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിലെ പഠനകേന്ദ്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം വിദ്യാർഥികൾ നാടകക്കളരിയിൽ പങ്കെടുത്തു.
മലയാളം മിഷൻ വിദ്യാർഥികളായ ദേവജിത് സനിൽകുമാർ, ധ്യാൻ മാധവ്, ദിയ ഹാരിസ്, ഗാഥ ഗിരീഷ്, മയൂർ മുരളി, റോഷൻ ഷാനവാസ്, ശ്രേയ സുരേഷ്, സ്വേത സുരേഷ് എന്നിവരാണ് 'വിശ്വവിഖ്യാതമായ മൂക്കി'ൽ വേഷമിട്ടത്. നാടകകൃത്തും സംവിധായകനുമായ ജയൻ തച്ചമ്പാറയാണ് കഥയുടെ നാടകാവിഷ്കാരം നിർവഹിച്ചത്. താഹ കൊല്ലേത്ത് നാടകക്കളരി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ചെയർമാൻ ഡോ. മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. കെ.പി. സരീഷ്, മുരളി, മഹേന്ദ്രൻ എന്നിവർ നാടകാവതരണത്തിന് സാങ്കേതികസഹായവും സംഗീതവും നൽകി. ഷാഹിദ ഷാനവാസ്, സനിൽ കുമാർ, മാത്യു തോമസ് നെല്ലുവേലിൽ, വിദഗ്ധ സമിതി അംഗം രമേശ് മൂച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.