Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി...

മ​ല​യാ​ളി കു​ടും​ബ​ത്തി​ന്റെ വി​ല്ല​യി​ൽ മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടു

text_fields
bookmark_border
മ​ല​യാ​ളി കു​ടും​ബ​ത്തി​ന്റെ വി​ല്ല​യി​ൽ  മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടു
cancel

യാം​ബു: യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ൽ മ​ല​യാ​ളി കു​ടും​ബം താ​മ​സി​ക്കു​ന്ന വി​ല്ല​യി​ൽ മോ​ഷ​ണം. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷം​സു​ദ്ദീ​​ന്റെ റോ​യ​ൽ ക​മീ​ഷ​ൻ ക്യാ​മ്പ് ഫൈ​വി​ലെ വീ​ട്ടി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഷം​സു​ദ്ദീ​നും കു​ടും​ബ​വും ഷോ​പ്പി​ങ്ങി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി പു​റ​ത്തു​പോ​യ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​ള്ള​ന്മാ​ർ അ​ക​ത്തു ക​യ​റി​യ​തെ​ന്ന് മ​ന​സ്സി​ലാ​വു​ന്നു. വീ​ടി​​ന്റെ വാ​തി​ലി​​ന്റെ താ​ഴ്​ മ​റ്റൊ​രു താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വി​ദ​ഗ്ദ​മാ​യി തു​റ​ന്നാ​ണ് ത​സ്ക​ര​ന്മാ​ർ അ​ക​ത്ത് ക​യ​റി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ഷം​സു​ദ്ദീ​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സും ഫിം​ഗ​ർ പ്രി​ന്റ്​ വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി വേ​ള​യി​ൽ ന​ട​ന്ന മോ​ഷ​ണം പ്ര​ദേ​ശ​ത്തെ വി​ല്ല​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലു​മു​ള്ള താ​മ​സ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambu royal commissionTheft NewsTheft of gold
News Summary - Theft in Malayali family's villa; Gold jewelery is lost
Next Story