െഎ.എസ്.എഫ് വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsഎസ്.ഡി.പി.െഎ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അൽജൗഫ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടി
റിയാദ്: വിവേചനമില്ലാത്ത വികസനത്തിന് എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്.ഡി.പി.െഎയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അൽജൗഫ് ബ്ലോക്ക് കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.
സകാകയിലെ സാമൂഹിക പ്രവർത്തകനും അൽജൗഫ് ഫാമിലി കൂട്ടായ്മ പ്രതിനിധിയുമായ വടക്കേൽ ഷിബു വർഗീസ് കലണ്ടർ അൽജൗഫ് ഇൻറർനാഷനൽ സ്കൂൾ അധ്യാപകനായ ഷാൻ മൊയ്തീന് നൽകി പ്രകാശനം നിർവഹിച്ചു. സോഷ്യൽ ഫോറം അൽജൗഫ് ബ്ലോക്ക് പ്രസിഡൻറ് നജീബ് വള്ളക്കടവ്, ജനറൽ സെക്രട്ടറി ഷഫീക് അൽകൗസരി പത്തനാപുരം, ഇന്ത്യ ഫ്രേറ്റണിറ്റി ഫോറം പ്രസിഡൻറ് ഹനീഫ് തൊഴുപ്പാടം, സോഷ്യൽ ഫോറം പ്രവർത്തകരായ ആബിദ് പട്ടാമ്പി, ഹംസ കണ്ണൂർ, ഹസൻ മടപ്പള്ളി, അൻസർ വള്ളക്കടവ്, അമീർ കിള്ളിമംഗലം, ദിലീപ് വള്ളക്കടവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.