Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെ​ക്കേ​പ്പു​റം...

തെ​ക്കേ​പ്പു​റം ദ​മ്മാം ഫു​ട്ബാ​ൾ മ​ത്സ​രം ഇ​ന്നുമു​ത​ൽ

text_fields
bookmark_border
കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മാ​യ ഫ്രൈ​ഡേ ക്ല​ബ് ദ​മ്മാം ഭാ​ര​വാ​ഹി​ക​ൾ  വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ
cancel
camera_alt

കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മാ​യ ഫ്രൈ​ഡേ ക്ല​ബ് ദ​മ്മാം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 

ദ​മ്മാം: ദ​മ്മാം കോ​ഴി​ക്കോ​ട് തെ​​ക്കേ​പ്പു​റം ഫു​ട്ബാ​ൾ മാ​മാ​ങ്ക​ത്തി​ന് വെ​ള്ളി​യാ​ഴ്​​ച തു​ട​ക്കം കു​റി​ക്കും. കോ​ഴി​ക്കോ​ട്ടെ തെ​ക്കേ​പ്പു​റം നി​വാ​സി​ക​ളു​ടെ കാ​യി​ക കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ക്ല​ബ് ദ​മ്മാ​മാ​ണ് 38ാമ​ത്‌ സ്കൈ​വ​ർ​ത്ത് തെ​ക്കേ​പ്പു​റം ദ​മ്മാം ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജ​നു​വ​രി അ​ഞ്ച് വ​രെ നാ​ലാ​ഴ്ച​ക​ളാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​ത്രി എ​ട്ട് മു​ത​ൽ ദ​മ്മാം അ​ൽ​ഹ​ദ​ഫ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 172 ക​ളി​ക്കാ​രാ​ണ് ആ​റ് ഫ്രാ​​ഞ്ചൈ​സി​ക​ളി​ലാ​യി ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​തെ​ന്ന് എ​ഫ്.​സി.​ഡി ഭാ​ര​വാ​ഹി​ക​ൾ ദ​മ്മാ​മി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മേ​ള​യു​ടെ ഭാ​ഗ​മാ​യി സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽപെ​ട്ട ക​ളി​ക്കാ​രു​ടെ പ്ര​തീ​കാ​ത്മ​ക ലേ​ലം വി​ളി​യും സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ സ്കൈ​വ​ർ​ത്ത് സെ​യി​ൽ​സ് ഓ​ഫിസ​ർ സി.​കെ.​വി. അ​ഷ്‌​റ​ഫ് ടൂ​ർ​ണ​മെൻറ്​ ലോ​ഗോ​യും കെ.​വി. റ​സ്സു ഫ്രൈ​ഡേ ക്ല​ബ് ലോ​ഗോ​യും പ്ര​കാ​ശ​നും ചെ​യ്തു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ൻ​തി​കാ​ഫ്, സാ​ബി​ത്, മു​ഹ​മ്മ​ദ് അ​ലി, ജം​ഷി​ദ്, ഡാ​നി​ഷ്, ഇ​ർ​ഫാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamFootball Matchsaudinewsthekkeppuram
News Summary - Thekkeppuram Dammam Football Match From Today
Next Story