നഗരത്തിന് മോടികൂട്ടി മനംകവരും മെട്രോ സ്റ്റേഷനുകൾ
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയെ കൂടുതൽ സുന്ദരമാക്കാൻ മനംകവരും റിയാദ് മെട്രോ സ്റ്റേഷനുകൾ.നഗരത്തിന് പ്രൗഢിനൽകുന്ന അംബരചുംബികളായ കെട്ടിടങ്ങൾക്കൊപ്പം പ്രത്യേക അഴകുപകരുകയാണ് മുക്കുമൂലകളിൽ നവോഢയെപോലെ അണിഞ്ഞൊരുങ്ങിനിൽക്കുന്ന മനോഹരമായ മെട്രോ സ്റ്റേഷനുകൾ. രാജ്യത്തിെൻറ പ്രധാന പാതയായ കിങ് ഫഹദ് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് മനോഹരങ്ങളായ നിരവധി മെട്രോ സ്റ്റേഷനുകൾ കാണാം.
റിയാദിന് പുറത്തുനിന്നു വരുന്ന സന്ദർശകർക്ക് കൗതുകം ജനിപ്പിക്കുന്നതാണ് ഈ വ്യത്യസ്തങ്ങളായ സ്റ്റേഷനുകളുടെ രൂപം. രണ്ടു വർഷത്തോളമായി നടക്കുന്ന സ്റ്റേഷനുകളുടെ നിർമാണം ഏതാണ്ട് പൂർണമായ അവസ്ഥയിലാണ്.
തലസ്ഥാന നഗരത്തിെൻറ മുക്കുമൂലകളെ പൂർണമായും തമ്മിൽ ബന്ധിപ്പിക്കുന്ന രൂപത്തിലാണ് മെട്രോ പാതയുടെ രൂപകൽപന. 176 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു ഇതിെൻറ നീളം.85 സ്റ്റേഷനുകളാണ് ഇൗ പാതയിലുള്ളത്. 22.5 ശതകോടി ഡോളർ ചെലവിലാണ് ഈ ബൃഹദ്പദ്ധതി പൂർത്തിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.