രാഷ്ട്രീയത്തിനതീതമായ ശരിയായ വികസന കാഴ്ചപ്പാടുകള്‍ ഉണ്ടാവണം -എ.എ. റഹീം എം.പി
text_fieldsജിദ്ദ: കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയത്തിനതീതമായ ശരിയായ കാഴ്ചപ്പാടുകള്‍ ഉണ്ടാവണമെന്ന് എ.എ. റഹീം എം.പി അഭിപ്രായപ്പെട്ടു. ജിദ്ദ നവോദയ 30 ആം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതും വലുതുമായ പ്രവാസങ്ങളിലൂടെയാണ് മനുഷ്യന്റെ ജീവിതവും വളർച്ചയും പരിണാമവും എല്ലാം ഉണ്ടായിട്ടുള്ളത്.
അറേബ്യൻ നാടുകളിലേക്കുള്ള പ്രവാസം മലയാളികൾക്ക് എന്നും പ്രധാനപ്പെട്ട ഒന്നാണ്. കേരളത്തിന്റെ എല്ലാ അർത്ഥത്തിലുമുള്ള സാമൂഹിക മാറ്റത്തിന്റെയും പ്രധാന ഘടകം പ്രവാസം തന്നെയാണ്. കേരളത്തിന്റെ വർത്തമാനകാല വളർച്ചയ്ക്ക് കാരണമായി മാറിയ ഒട്ടനവധി നിക്ഷേപങ്ങൾ, സാമ്പത്തിക ഭദ്രത എന്നിങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം തന്നെ പ്രവാസി സമൂഹത്തിന്റെ നിർണായക പങ്കുണ്ട്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള പ്രവാസം പരക്കുന്നു എന്ന് ആക്ഷേപിക്കുമ്പോൾ അത് കേരളത്തിനെതിരായ സൂചനയല്ല, മറിച്ച് കേരളം ഇതുവരെ എടുത്ത അഭിമാനകരമായ മാനവ വിഭവ ശേഷിയുടെ കാലോചിതമായ കുടിയേറ്റമാണ്. ഇടതുമുന്നണി സർക്കാരിന്റെ കാലത്തെ കേരളം എല്ലാത്തരത്തിലും മുന്നേറികൊണ്ടിരിക്കുകയാണെന്നും ഇതിന് തടയിടാൻ എല്ലാ ഭാഗത്തുനിന്നും പ്രചരണം നടന്നുവരുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും എ.എ. റഹീം എം.പി പറഞ്ഞു.
അബ്ദുള്ള മുല്ലപ്പള്ളി താൽക്കാലിക അധ്യക്ഷത വഹിച്ചു. കിസ്മത്ത് മമ്പാട്, ഇക്ബാല്‍, അനുപമ ബിജുരാജ് എനിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു. ജിജോ അങ്കമാലി, റഫീക്ക് പത്തനാപുരം, അമീന് വെങ്ങൂര്‍ തുടങ്ങിയവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര പ്രവർത്തന റിപ്പോർട്ടും, സി.എം അബ്ദുറഹ്മാൻ സാമ്പത്തിക റിപ്പോർട്ടും മുനീര്‍ പാണ്ടിക്കാട് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഫിറോസ് മുഴപ്പിലങ്ങാട് സ്വാഗതവും ശ്രീകുമാര്‍ മാവേലിക്കര നന്ദിയും പറഞ്ഞു. 74 യൂനിറ്റ് സമ്മേളനങ്ങളും 12 ഏരിയ സമ്മേളനങ്ങളും വിജയകരമായി പൂർത്തീകരിച്ചാണ് നവോദയ കേന്ദ്ര സമ്മേളനം നടന്നത്. ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റിക്ക് ഷിബു തിരുവനന്തപുരം മുഖ്യ രക്ഷാധികാരിയായും ശ്രീകുമാര്‍ മാവേലിക്കര ജനറല്‍ സെക്രട്ടറിയായും, കിസ്മത് മമ്പാട് പ്രസിഡന്റായും, സി.എം അബ്ദുറഹ്മാൻ ട്രഷററുമായുള്ള 75 അംഗങ്ങളുടെ പാനൽ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം സമ്മേളനത്തിൽ അവതരിപ്പിച്ചു.
വിവിധ ഉപസമിതി കണ്‍വീനര്‍മാരായി ജലീല്‍ ഉച്ചാരകടവ് (ജീവകാരുണ്യം), റഫീക്ക് പത്തനാപുരം (രാഷ്ട്രീയ പഠന വേദി), ലാലു വേങ്ങൂര്‍ (യുവജനവേദി), അസൈൻ ഇല്ലിക്കൽ (സമീക്ഷ സാഹിത്യവേദി), മുസാഫിര്‍ പാണക്കാട് (കുടുംബവേദി), അനുപമ ബിജുരാജ് (വനിതാ വേദി), മുജീബ് പൂന്താനം (കലാവേദി), ജുനൈസ്കാ (കായിക വേദി), സലാം മമ്പാട് (ഐ.ടി ആൻഡ് ലൈബ്രറി), ബിജുരാജ് രാമന്തളി (മീഡിയ) തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.