ഈദ് ദിനങ്ങളിൽ അസീറിൽ ഫുട്ബാൾ മാമാങ്കം
text_fieldsഖമീസ് മുശൈത്ത്: പെരുന്നാൾ അവധിക്കാലം ഫുട്ബാൾ മത്സരത്തിന്റെ പൂരമാക്കുകയാണ് ഖമീസ് മുശൈത്തിലെ കളിക്കമ്പക്കാർ. പെരുന്നാൾദിനത്തിൽ ലവ്ഷോറിലെ ഓട്ടിസംപോലെയുള്ള അസുഖം ബാധിച്ച കുട്ടികളെ സഹായിക്കാൻ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറ് ദിയഫാ സ്റ്റേഡിയത്തിൽ നടത്തും.
ഫാൽക്കൻ, ഫിഫ, മെട്രോ, കാസ്ക്, അൽജസീറ മന്തി റിജാൽഅൽമ, വെബ് വേൾഡ്, ലയൺസ്, വിവ എന്നീ എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒമ്പതു കളിക്കാർ അണിനിരക്കും. വിജയികൾക്ക് ഖാലിദിയ മെഡിക്കൽസും ശിഫാ അൽജുനൂബും ചേർന്ന് ട്രോഫിയും പ്രൈസ് മണിയും നൽകും.
ദക്ഷിണ സൗദിയിലെ പ്രമുഖരായ ഫാൽക്കൻ, ഫിഫ, മെട്രോ, കാസ്ക്, അൽജസീറ മന്തി റിജാൽഅൽമ, വെബ് വേൾഡ്, ലയൺസ്, വിവ, ഇന്ത്യൻ ഹീറോസ് എന്നീ ടീമുകൾ പങ്കെടുക്കും. വിവിധ ടീമുകൾക്കുവേണ്ടി സൗദിയിലെയും കേരളത്തിലെയും നിരവധി പ്രമുഖ കളിക്കാർ അണിനിരക്കും.
മത്സരവിജയികൾക്ക് ആറടി പൊക്കമുള്ള നാട്ടിൽനിന്നെത്തിച്ച ട്രോഫിയും 6666 റിയാൽ സമ്മാനത്തുകയും നൽകും. രണ്ടാം സ്ഥാനക്കാർക്ക് അഞ്ചേ മുക്കാൽ അടിയുള്ള ട്രോഫിയും 3333 റിയാൽ സമ്മാനത്തുകയും നൽകും.
വിവ ഇലക്ട്രിക്കൽസും മൈകെയർ ഹോസ്പിറ്റലും റോയൽ ട്രാവൽസും എയർലിങ്ക് കാർഗോയും സമ്മാനം നൽകും. സൗദിയിലെ മലയാളി ഫുട്ബാൾ ചരിത്രത്തിലെ ചെലവേറിയ മത്സരമാണ് അസീറിൽ നടക്കുന്നത്. ഈ കളിക്ക് ആശംസയറിയിച്ച് മുൻ കേരളമന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ, ടി.വി. ഇബ്രാഹിം എം.എൽ.എ, ഇസ്ഹാഖ്, ഉസ്മാൻ തുടങ്ങിയ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. സൗദിയിലെ വിവിധ ഭാഗത്തുനിന്ന് ഈ കളികൾ കാണാൻ നിരവധി പേർ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.