മൂന്നാമത് ആർട്ട് ഫെസ്റ്റിവൽ അൽഖോബാറിൽ
text_fieldsദമ്മാം: സൗദി ആർട്സ് ആൻഡ് കൾചറൽ സെൻറർ സംഘടിപ്പിക്കുന്ന മൂന്നാമത് ചിത്രപ്രദർശനോത്സവത്തിന് അൽഖോബാറിൽ തുടക്കമായി. ഷിമാലിയയിലെ 22ാം ക്രോസിലുള്ള 'ധാവി'ഗാലറിയിൽ നടക്കുന്ന പ്രദർശനം വ്യാഴാഴ്ച സമാപിക്കും. സൗദിയിലെ ചിത്രകാരന്മാരെ ഉയർത്തിക്കൊണ്ടുവരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രണ്ടു വർഷം മുമ്പ് സൗദി കൾചറൽ ആൻഡ് ആർട്സ് അസോസിയേഷനാണ് ആർട്സ് ഫെസ്റ്റിന് തുടക്കംകുറിച്ചത്.
ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് അൽഇസ്മാഇൗലും അമേരിക്കൻ എംബസി കൗൺസിലർ നിക്കോൾ അസ്സാവിയും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇത്തവണ പ്രദർശനത്തിൽ രാജ്യത്തിെൻറ 31 നഗരങ്ങളിൽ നിന്നായി 270 ചിത്രകാരന്മാരാണ് ഫെസ്റ്റിവലിൽ പെങ്കടുക്കുന്നത്.
ഇവർ വരച്ച 1260 ചിത്രങ്ങളിൽനിന്നാണ് പ്രദർശനത്തിനായി 300 ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്ന് അസോസിയേഷൻ മാനേജർ യുസുഫ് അൽഹർബി പറഞ്ഞു. ചിത്രകാരികളുടേതുൾെപ്പടെ കലാസൃഷ്ടികൾ കൂടുതലായി ആസ്വാദകരുടെ മുന്നിലെത്തിക്കുകയും ചിത്രങ്ങൾ വിൽക്കുന്നതിനുള്ള വഴിയൊരുക്കുകയുമാണ് ആർട്ട് ഫെസ്റ്റിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ധാവി ഗാലറി സൂപ്പർവൈസറും സൗദിയിലെ പ്രമുഖ ചിത്രകാരിയുമായ മദാവി അൽബാസ് പറഞ്ഞു. സൗദിയുടെ വിവിധയിടങ്ങളിലെ പരമ്പരാഗത ജീവിതരീതികളെ ചിത്രങ്ങളിലേക്ക് ആവാഹിക്കാൻ അധികം പേരും ശ്രമിച്ചിട്ടുണ്ട്. ചിത്രരചനാരീതിയുടെ വൈവിധ്യതലങ്ങളെ പരിചയപ്പെടാൻ ഇത് ഉപകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മോഡേൺ ചിത്രങ്ങളെക്കാൾ അധികം പ്രകൃതിയും ജീവനും ഇണചേരുന്ന രൂപങ്ങളാണ് പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുള്ളത്. ചിത്രം വരക്കുന്നതിനൊപ്പം അതിനെ കൃത്യമായി സംവിധാനിച്ച് ആളുകളിലേക്ക് എത്തിക്കാൻ ചിത്രകാരന്മാരെ പ്രാപ്തരാക്കാനും ആസ്വാദകർക്കും ചിത്രകാരന്മാർക്കുമിടയിലെ ദൂരം കുറക്കാനും ആവശ്യമുള്ള കലാസൃഷ്ടികൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാനും ഇവിടെ അവസരമുണ്ട്. രണ്ടു ദിവസങ്ങൾക്കുള്ളിൽ നിരവധി ചിത്രങ്ങളാണ് വിറ്റുപോയത്. സൗദിയിൽ പ്രഗല്ഭരായ നിരവധി ചിത്രകാരികളെ കണ്ടെത്തുന്നതിനും അവരെ രാജ്യത്തെ കലാസാംസ്കാരിക പോഷണങ്ങൾക്കും ഉപയുക്തമാംവിധം ഭാഗമാക്കാനും ധാവി ഗാലറി വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ഏറെ വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.