Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വിഗദ്​ധ...

സൗദിയിൽ വിഗദ്​ധ തൊഴിലാളികൾക്കുള്ള തൊഴിൽ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു

text_fields
bookmark_border
skilled worker
cancel
camera_alt

representational image

ജിദ്ദ: സൗദിയിൽ വിഗദ്​ധ തൊഴിലാളികൾക്കുള്ള തൊഴിൽ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്​ധ ​​തൊഴിലുകളിലേർപ്പെടുന്നവർക്ക്​ അവ നിർവഹിക്കുന്നതിന്​ ആവശ്യമായ കഴിവുകൾ ഉണ്ടെന്ന്​ സ്ഥിരീകരിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷയാണിത്.

മൂന്നാംഘട്ടത്തിൽ 50 മുതൽ 499 തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ്​ ലക്ഷ്യമിടുന്നത്​. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഇതിലും കൂടുതൽ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായിരുന്നു പരീക്ഷ​. പരീക്ഷക്കായി രാജ്യ​ത്തി​െൻറ വിവിധ ഭാഗങ്ങളിലായി 34 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്​. 23 സ്പെഷ്യലൈസേഷനുകളിലെ 1099 ജോലികളാണ്​ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​​. ഇതുവരെ എട്ട്​ സ്​പെഷ്യലൈസേഷനുകളിലെ 205 ജോലികളിലാണ്​ പരീക്ഷ നടത്തിയത്​.

ഇക്കഴിഞ്ഞ ജൂലൈയിലാണ്​ വിദഗ്​ധ തൊഴിലാളികൾക്ക്​ തൊഴിൽ പരീക്ഷ മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചത്​. അന്താരാഷ്ട്ര നിലവാരമനുസരിച്ച് സൗദി തൊഴിൽ കമ്പോളത്തി​െൻറ ആവശ്യങ്ങൾ നിറവേറ്റുന്നതിനും തൊഴിൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തൊഴിൽ വിപണിയിൽ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രഫഷനൽ തൊഴിൽ ശക്തിയുടെ വികസനത്തിനും ലക്ഷ്യമിട്ടാണ് തൊഴിൽ പരീക്ഷ ഏർപ്പെടുത്തിയത്​.

സൗദിയിലേക്ക്​ വരുന്നതിനു മുമ്പ്​, സൗദിയിലെത്തിയ ശേഷം എന്നിങ്ങനെ രണ്ട്​ രീതിയിലാണ്​ പരീക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്​. വിദേശ രാജ്യങ്ങളിലെ അന്താരാഷ്​ട്ര പ്രഫഷനൽ പരീക്ഷ കേന്ദ്രവുമായി സഹകരിച്ചാണ്​ സൗദിയിലേക്ക്​ വരുന്നതിനു മുമ്പ്​ പരീക്ഷ നടത്തുന്നത്​.

സൗദിയിലുള്ളവർക്ക്​ പ്രാദേശിക പരീക്ഷ കേന്ദ്രങ്ങളുടെ സഹായത്തോടെയും​ തുടക്കത്തിൽ ഇലക്​ട്രിക്​, പ്ലംബിങ്​ ജോലികളിലാണ്​ പരീക്ഷ ആരംഭിച്ചത്​. പിന്നീട്​ എയർ കണ്ടീഷനിങ്​, വെൽഡിങ്​, ബിൽഡിങ്​ കാർപെന്‍ററി, കാർ മെക്കാനിക്​സ്​, കാർ ഇലക്​ട്രിക്​സ്​, പെയിൻറിങ്​ എന്നീ ആറ്​ ജോലികൾ കൂടി പദ്ധതിയിലേക്ക്​ ചേർക്കുകയുണ്ടായി.

അഞ്ച്​ ഘട്ടങ്ങളിലായാണ്​ പരീക്ഷ ഒരുക്കിയിരിക്കുന്നത്. ജൂലൈയിൽ ആരംഭിച്ച ആദ്യഘട്ടം 3000ത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കായിരുന്നു. കഴിഞ്ഞ സെപ്​റ്റംബറിൽ ആരംഭിച്ച രണ്ടാംഘട്ടത്തിൽ 500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ്​ ഉൾപ്പെടുത്തിയത്​.

മൂന്നാംഘട്ടമാണ്​ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്​. അടുത്ത നവംബറിൽ ആരംഭിക്കുന്ന നാലാംഘട്ടത്തിൽ ആറ്​ മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഉൾപ്പെടും. അഞ്ചാംഘട്ടം 2022 ജനുവരിയിലാണ്​ ആരംഭിക്കുക. ഒരു തൊഴിലാളി മുതൽ അഞ്ച്​ വരെ തൊഴിലാളികൾ ഇതിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiaskilled workerjob exam
News Summary - third phase of job examination for skilled workers started in Saudi Arabia
Next Story