തിരൂരങ്ങാടി കെ.എം.സി.സി ‘ലഹരി വിരുദ്ധ വിചാരം’ ചര്‍ച്ച സംഗമം
text_fieldsജിദ്ദ: ‘ഇന്നലെകളുടെ കരുതലില്‍ നാളെയുടെ കരുത്താവാന്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ദിശ 2024 കാമ്പയിനിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം ‘ലഹരി വിരുദ്ധ വിചാരം’ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ലഹരി ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
കൗമാരക്കാരെ ലക്ഷ്യമിടുന്ന മാഫിയകളുടെ പിടിയിലകപ്പെട്ടവര്‍ നമ്മുടെ വീടുകളിലും ഉണ്ടോ എന്ന പരിശോധനയില്‍ നിന്നാണ് ഇതിനെതിരെയുള്ള ജാഗ്രത തുടങ്ങേണ്ടത്. അടുത്തിടെ പ്രവാസലോകത്തും ലഹരി മാഫിയകളുമായി ബന്ധപ്പെട്ട ചില കേസുകളിലെ മലയാളി സാന്നിധ്യം ശങ്കപ്പെടുത്തുന്നതാണെന്നും യോഗത്തിൽ അഭിപ്രായമുണർന്നു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എം.കെ. ബാവ മുഖ്യാതിഥിയായിരുന്നു. തിരൂരങ്ങാടി യതീംഖാന പ്രസിഡന്റ് കൂടിയായ എം.കെ. ബാവയെയും മുസ്ലിം ലീഗ് മുൻ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സി. അബൂബക്കർ ഹാജിയേയും ചടങ്ങിൽ ആദരിച്ചു.
ഉസ്മാൻ അലി പാലത്തിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, ഇല്യാസ് കല്ലിങ്ങൽ, ഷമീല മൂസ, സീതി കൊളക്കാടൻ, അബുട്ടി നിലമ്പൂർ, ഉനൈസ് കരുമ്പിൽ, ശിഹാബ് കണ്ണമംഗലം, അഫ്സൽ നാറാണത്ത്, മൊയ്തീൻ കുട്ടി, നാസർ മമ്പുറം, കരീംഷാ, മൂസ പട്ടത്ത്, ശിഹാബുദ്ദീൻ, അബ്ദുൽ ഫതാഹ്, കബീർ മലപ്പുറം, എം.പി. അബ്ദുറഊഫ്, നൂർ മുഹമ്മദ്, മുഹമ്മദ് സുഹൈൽ, മുഹമ്മദ് റഫീഖ് പന്താരങ്ങാടി, ശരീഫ് തെന്നല, കെ.കെ. നൗഷാദ് നരിമടക്കൽ, മജീദ് പനക്കൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതം പറഞ്ഞു. അബ്ദുസ്സമദ് പൊറ്റയിൽ, മുസ്തഫ നന്നമ്പ്ര, അല്‍ മുര്‍ത്തു, റാഫി തെന്നല, സക്കറിയ നന്നമ്പ്ര, റഫീഖ് കൂളത്ത്, പി.എം. ബാവ തിരൂരങ്ങാടി, ഷൗക്കത്ത് പെരുമണ്ണ, ഷാക്കിർ പെരുമണ്ണ, എം.സി. സുഹൈൽ, ഇബ്രാഹിം നന്നമ്പ്ര, മജീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ‘ദിശ 2024’ കാമ്പയിനിന്റെ ഭാഗമായി കെ.എം.സി.സി പഞ്ചായത്ത്, മുനിസിപ്പല്‍ സംഗമങ്ങള്‍, ലീഡര്ഷിപ് ട്രെയിനിങ്, ഹജ്ജ് വളന്റിയര്‍ സംഗമം, കുടുംബ സംഗമം തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നതായും കാമ്പയിൻ ഒക്ടോബര്‍ 24ന് ഏകദിന ക്യാമ്പോടെ സമാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.