തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഅൽ ബാഹ: കഴിഞ്ഞ ആഴ്ച അൽബാഹയിൽ നിര്യാതനായ തിരുവനന്തപുരം പൂവച്ചൽ സ്വദേശി ഷജീമിന്റെ (43) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. എയർ ഇന്ത്യയുടെ ജിദ്ദ-ഡൽഹി-തിരുവനന്തപുരം വിമാന സർവിസിൽ വൈകീട്ട് രാത്രി 6.40നാണ് നാട്ടിലെത്തിച്ചത്.
15 വർഷത്തോളമായി അൽബാഹ ഫിഷ് മാർക്കറ്റിൽ ജോലിചെയ്യുന്ന ഷജിം ജോലിക്ക് പോകുന്നതിനിടെ മാർക്കറ്റിൽവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അൽബാഹ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മുഹമ്മദലി മീരായുടെയും സുബൈദ ബീവിയുടെയും രണ്ടാമത്തെ മകനാണ് ഷജിം. ജേഷ്ഠ സഹോദരൻ ഷജിസാദ് 25 വർഷങ്ങൾക്ക് മുമ്പ് അൽബാഹയിൽവെച്ച് അപകടത്തിൽ മരിച്ചിരുന്നു. ഒരു സഹോദരിയുമുണ്ട്.
ആറ് വർഷമായി നാട്ടിൽ പോകാതിരുന്ന ഷജിം, ഭാര്യ നജീമയും രണ്ട് ആൺ മക്കളും അടങ്ങുന്ന കുടുംബത്തെ മൂന്ന് മാസം മുമ്പ് സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് അവർ നാട്ടിലേക്ക് തിരിച്ചുപോയത്.
മൃതദേഹവുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ നവാസ്, അനസ്, സുധീർ, മഹ്റൂഫ് കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ സയ്യിദലി അരീക്കര, യൂസുഫലി എന്നിവരും രംഗത്തുണ്ടായിരുന്നു. മൃതദ്ദേഹത്തെ സഹോദരിയുടെ മകൻ അനസ് അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.