തിരുവനന്തപുരം ഒ.ഐ.സി.സി ധനസഹായം കൈമാറി
text_fieldsറിയാദ്: കോവിഡ് പ്രതിസന്ധിയിൽ തിരുവനന്തപുരത്തെ തീരദേശങ്ങളിൽ ജോലിയും ശമ്പളവുമില്ലാതെ പട്ടിണിയിലും രോഗത്തിലും വറുതിയിലും കഴിയുന്ന ആളുകൾക്ക് സഹായം എത്തിക്കാൻ സൗദിയിലെ ഒ.െഎ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റികൾ നടപടികൾ ആരംഭിച്ചു. ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പൂന്തുറയിലും സമീപദേശങ്ങളിലും അസാധാരണമാം വിധം ദൈനംദിന ജീവിതം താറുമാറാകുന്ന അവസ്ഥയിലാണ് ഇതിന് എന്തെങ്കിലും ചെറിയതോതിലുള്ള ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലെ തിരുവനന്തപുരം ജില്ല കമ്മിറ്റികൾ കൂട്ടായി തീരുമാനമെടുത്തത്.
കോവളം, വിഴിഞ്ഞം, പൂവാർ, വർക്കല, കാപ്പിൽ, ഇടവ, പൂന്തുറ, അഞ്ചുതെങ്ങ് തീരപ്രദേശങ്ങളിലാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചത്. വിതരണത്തിെൻറ ഒന്നാം ഘട്ടമായി 2,000 പേർക്കുള്ള കിറ്റ് പൂന്തുറയിലും പരിസരങ്ങളിലും വിതരണം ചെയ്യുന്നതിലേക്കുള്ള ധനസഹായം റിയാദിലെ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ജഹാംഗീർ ആലംകോടിെൻറ കൈയിൽനിന്നും ജില്ല കമ്മിറ്റി ചാരിറ്റി കൺവീനർ അജി വെട്ടുറോഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ല കമ്മിറ്റി പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷതവഹിച്ചു.വൈസ് പ്രസിഡൻറ് നിഷാദ് ആലംകോട്, ഷിറാസ് കണിയാപുരം, സഫീർ ബുർഹാൻ, ഷഹനാസ് ചാറയം, ഷാജഹാൻ പള്ളിവേട്ട, ഷിബിൻ ലാൽ, ഷാഫി കല്ലറ എന്നിവർ സംസാരിച്ചു. നുജും കല്ലറ സ്വാഗതവും റാസി കോരാണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.