Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം-റിയാദ്...

തിരുവനന്തപുരം-റിയാദ് റൂട്ടിൽ യാത്രാദുരിതം അവസാനിക്കുന്നു; എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നേരിട്ടുള്ള സർവിസ് സെപ്റ്റംബർ ഒമ്പത് മുതൽ

text_fields
bookmark_border
തിരുവനന്തപുരം-റിയാദ് റൂട്ടിൽ യാത്രാദുരിതം അവസാനിക്കുന്നു; എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നേരിട്ടുള്ള സർവിസ് സെപ്റ്റംബർ ഒമ്പത് മുതൽ
cancel

റിയാദ്: തിരുവനന്തപുരം​-റിയാദ്​ റൂട്ടിൽ പ്രവാസികൾ വർഷങ്ങളായി നേരിട്ടിരുന്ന യാത്രാദുരിതത്തിന്​ അറുതിയാവുന്നു. എയർ ഇന്ത്യ എക്​സ്​പ്രസ്​ തിരുവന്തപുരത്തുനിന്ന്​ റിയാദിലേക്ക​ും തിരിച്ചും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നു. സെപ്റ്റംബർ ഒമ്പത്​ മുതലാണ്​ സർവിസിന്​ തുടക്കം. അന്ന്​ വൈകീട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരുന്ന ഐ.എക്​സ്​ 522ാം നമ്പർ വിമാനം രാത്രി 10.40ന് റിയാദ് കിങ്​ ഖാലിദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. അന്ന് രാത്രി 11.40ന് തിരിച്ചും പറക്കും. പിറ്റേന്ന്​ രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും.

ആഴ്​ചയിൽ ഒന്നെന്ന നിലയിൽ എല്ലാ തിങ്കളാഴ്ചയുമാണ്​ സർവിസ്​. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴയുടെയും കോട്ടയത്തി​െൻറയും തെക്കൻ ഭാഗങ്ങൾ, അയൽ സംസ്ഥാനത്തെ കന്യാകുമാരി, തിരുന്നൽവേലി, ചെങ്കോട്ട, തെങ്കാശ്ശി, തൂത്തുക്കുടി, മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസ വാർത്തയാണിത്. നിലവിൽ നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ പല വഴി പല രാജ്യങ്ങൾ ചുറ്റിയുള്ള വിമാനങ്ങളെയാണ്​ ഈ പ്രവാസി ആശ്രയിച്ചുകൊണ്ടിരിക്കുന്നത്​. വെറും അഞ്ച്​ മണിക്കൂറി​െൻറ ദൂരം ഏഴും എട്ടും ചിലപ്പോൾ 12ഉം 15ഉം മണിക്കൂർ വരെ എടുത്താണ്​ ലക്ഷ്യത്തിലെത്താൻ കഴിയുന്നത്​. എയർ ഇന്ത്യ എക്സ്പ്രസി​െൻറ നേരിട്ടുള്ള സർവിസ്​ വരുന്നതോടെ ഈ ദുരിതത്തിന്​ ഒരു പരിധിവരെ അറുതിയാവും.

നേരത്തെ എയർ ഇന്ത്യയും സൗദി എയർലൈൻസും തിരുവനന്തപുരം-റിയാദ്​ സെക്​ടറിൽ നേരിട്ട് സർവിസ് നടത്തിയിരുന്നു. മതിയായ യാത്രക്കാരില്ല എന്ന കാരണത്താൽ​ സൗദി എയർലൈൻസ് പിന്നീട് സർവിസ് നിർത്തിവെച്ചു. കോവിഡ്​ പൊട്ടിപ്പുറപ്പെടുന്നതിന്​ തൊട്ടുമുമ്പ്​ എയർ ഇന്ത്യയും സർവിസ് മതിയാക്കി. അതോടെ തിരുവന്തപുരത്തേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതെയായി. അഞ്ച്​ വർഷത്തെ നീണ്ട ഇടവേളക്ക്​ ശേഷമാണ് നേരിട്ടുള്ള വിമാനമെന്ന ആശ്വാസം തെക്കൻ കേരളത്തിലെയും തെക്കൻ തമിഴ്​നാട്ടിലെയും പ്രവാസികൾകൾക്ക്​ ലഭിക്കുന്നത്​.

റിയാദിൽനിന്ന്​ പുറപ്പെടുന്ന ഒരു യാത്രക്കാരൻ കൊളം​ബോ, ദോഹ, മനാമ, ഷാർജ, അബൂദാബി, ദുബൈ, കുവൈത്ത്​, മസ്​ക്കത്ത്​, മുംബൈ തുടങ്ങിയ ഏതെങ്കിലും ഒരു വിമാനത്താവളത്തിൽ ഇറങ്ങി മണിക്കൂറുകൾ കാത്തിരുന്ന്​ അടുത്ത വിമാനം പിടിച്ച്​ തിരുവനന്തപുരത്ത്​ എത്തേണ്ട ദുഷ്​കരമായ സ്ഥിതിയാണ്​ നിലവിലുള്ളത്​. അഞ്ച്​ മണിക്കൂറി​െൻറ ദൂരം അങ്ങനെ 15 മണിക്കൂർ വരെ നീണ്ട്​ അടിമുടി ദുരിതമയമായി തീരാറുണ്ട്​. തീർത്തും ദുഷ്കരമായ യാത്രക്ക്​​ അറുതിയാകുന്നതാണ് പുതിയ തീരുമാനമെന്ന് റിയാദിലെ ട്രാവൽ കൺസൽട്ടൻറ് യൂനസ് പറഞ്ഞു.

മുമ്പ്​ എയർ ഇന്ത്യ സർവിസ്​ നടത്തിയിരുന്ന കാലത്ത്​ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ ഉണ്ടായിരുന്ന. ഇപ്പോൾ ഒന്നി​െൻറ കാര്യമേ പറയുന്നുള്ളൂ. ഭാവിയിൽ എണ്ണം കൂടിയേക്കാം. യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ സർവിസ്​ വർദ്ധിപ്പിക്കുന്ന കാര്യം എയർ ഇന്ത്യ എക്സ്പ്രസ് ആലോചിച്ചേക്കുമെന്ന്​ ഫ്ലൈവേ ട്രാവൽ ആൻഡ് ടൂറിസം ഓപ്പറേഷൻ മാനേജർ ഒ.ടി. നിസാം പറഞ്ഞു. അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികൾ സമയത്ത് എത്താൻ കഴിയാത്തതും വീൽ ചെയറിലും സ്ട്രച്ചറിലും യാത്ര ചെയ്യുന്നവർക്ക് വിമാനങ്ങൾ മാറിമാറി കയറേണ്ട ദുരവസ്ഥക്കും താത്കാലിക പരിഹാരമാകുമെന്ന്​ ഗ്ലോബൽ ട്രാവൽ ആൻഡ്​ ടൂറിസം സി.ഇ.ഒ ഹനീഫ അഭിപ്രായപ്പെട്ടു.

ആഴ്ചയിൽ ഒരു ദിവസം ആണെങ്കിലും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നതോടെ മൃതദേഹങ്ങൾ കണക്ഷൻ ഫ്‌ളൈറ്റുകളുടെ അനാസ്ഥ മൂലമോ അല്ലെങ്കിൽ സർവിസ്​ വൈകിയോ മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് എയർപോർട്ടുകളിലും കുടുങ്ങി സമയത്ത് ബന്ധുക്കൾക്ക് ലഭിക്കാത്ത പ്രശ്നങ്ങളുണ്ടാവുന്നതിന്​ പരിഹാരമാകുമെന്ന്​ ഫ്ലൈയിംഗോ ട്രാവൽസ്​ ആൻഡ്​ ടൂറിസം മാനേജർ സാബിത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India Express flightThiruvananthapuram Riyadh Flight Service
News Summary - Thiruvananthapuram-Riyadh direct service of Air India Express from September 9th
Next Story