നൃത്തവും അധ്യാപനവും സപര്യയാക്കി ഈ ആലപ്പുഴക്കാരി
text_fieldsറിയാദ്: റിയാദിലെ കലാസാംസ്കാരിക പ്രവർത്തകയും അൽ ആലിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മലയാളം ഭാഷാധ്യാപികയുമാണ് ധന്യ ശരത്. ഒമ്പതു വർഷമായി അധ്യാപന രംഗത്തും ഒപ്പം 'കൈരളി ഡാൻസ് അക്കാദമി' എന്ന നൃത്തവിദ്യാലയവും നടത്തുന്നു. ചെറുപ്പത്തിലേ ലഹരിയായി മാറിയ ചിലങ്കയുടെ നാദവും നൃത്തച്ചുവടുകളും അവിരാമം തുടരുകയാണ് പ്രവാസജീവിതത്തിലും. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവരുടെ തട്ടകത്തിൽനിന്നും നൃത്തം അഭ്യസിച്ചത്. അഞ്ചുവർഷം മുമ്പ് ആരംഭിച്ച അക്കാദമിയിൽ ഇപ്പോൾ 25 കുട്ടികളുണ്ട്. ഭരതനാട്യം, സിനിമാറ്റിക് എന്നിവയാണ് പഠിപ്പിക്കുന്നത്. എങ്കിലും ഒപ്പനയും തിരുവാതിരയും മാർഗം കളിയും കുട്ടികൾ വേദികളിൽ അവതരിപ്പിക്കാറുണ്ട്.
ആലപ്പുഴ ജില്ലയിലെ കൊമ്മാടിയാണ് ജന്മദേശം. ആലപ്പുഴ എസ്.ഡി കോളജിൽനിന്നും വിദ്യാഭ്യാസം. വിവാഹം കഴിച്ചത് അടുത്തുള്ള കളർകോട്ടേക്ക്. പിതാവ് വി.എ. ബേബി. മുഴുസമയ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനും മനുഷ്യസ്നേഹിയുമാണ്. മാതാവ്: നാജ ബേബി. ഭർത്താവ് ശരത് സ്വാമിനാഥൻ സൗദിയിൽ പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുന്നു. വിദ്യാർത്ഥികളായ ദശരഥ് സ്വാമി, ദക്ഷിൺ സ്വാമി എന്നിവരാണ് മക്കൾ.
'പത്രപ്രവർത്തനമോ അധ്യാപനമോ തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, പാട്ടും കവിതകളുമാലപിച്ചു കുട്ടികൾക്ക് ക്ലാസെടുക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ബാല്യകാലത്ത് കവിതകൾ പാടിപ്പഠിപ്പിച്ചിരുന്ന ഒരധ്യാപകനെ അനുകരിക്കാനുള്ള മോഹം! അങ്ങനെ ഒരു ഭാഷാ അധ്യാപികയായി മാറി. സാഹിത്യത്തോടും സർഗാത്മക പ്രവർത്തനങ്ങളോടും ചെറുപ്പത്തിലേ വളരെ താൽപര്യമായിരുന്നു. അധ്യാപന- കലാ പ്രവർത്തനങ്ങളോടൊപ്പം ചെറുതായി എഴുതാനും വരക്കാനും ശ്രമിക്കുന്നു.
ഓൺലൈനിെൻറ അപാര സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെ കുട്ടിയുടെ കണ്ണിൽനോക്കി പഠിപ്പിക്കുന്നതിെൻറ ഫലം എത്രയോ ഇരട്ടിയാണ്. നേരിട്ട് ക്ലാസെടുക്കുമ്പോൾ കുട്ടിയുടെ മനോഗതം തിരിച്ചറിയാനും ആവശ്യമായ നിർദേശം നൽകാനും സാധിക്കുന്നു. ആലപ്പുഴ 'ഇവ' അസോസിയേഷെൻറ വനിതാവിഭാഗം സെക്രട്ടറിയാണ് ധന്യ ശരത്. അതോടൊപ്പം 'സംഗമം' എന്ന കൂട്ടായ്മയിലെ ഒരംഗം കൂടിയാണ്. മറ്റ് സാമൂഹിക സാംസ്കാരിക വൃത്തങ്ങളുമായി നല്ല ബന്ധവും അടുപ്പവുമുണ്ട്. പ്രവാസം സാമ്പത്തിക നേട്ടങ്ങൾ മാത്രമല്ല, വലിയൊരു സൗഹൃദവൃന്ദത്തെ തന്നെ സമ്മാനിച്ചിരിക്കുന്നു.
'അൽ ആലിയ'യിലെ ആക്ടിവിറ്റി കോഓഡിനേറ്റർ കൂടിയാണ് ധന്യ. ചെറുപ്പത്തിലെ നൃത്തപഠനവും എൻ.സി.സി കാഡറ്റ് എന്ന നിലയിെല പരിശീലനവും തെൻറ വ്യക്തിത്വ രൂപവത്കരണത്തിലും പ്രഫഷനൽ രംഗത്തും ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് ടീച്ചർ പറഞ്ഞു. അൽ ആലിയ സ്കൂളിൽ ഒരു സ്കൗട്ട് ആൻഡ് ഗൈഡ് ബാച്ച് പെൺകുട്ടികൾക്കായി തുടങ്ങാനും കഴിഞ്ഞു. പഠനകാലത്ത് എൻ.സി.സിയുടെ ഭാഗമായി ലക്ഷദ്വീപിലും ദില്ലിയിലെ ആർ.ഡി ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.
'എല്ലാവിധ നൃത്തരൂപങ്ങളോടും തനിക്ക് ഇഷ്ടമായിരുന്നെങ്കിലും അടിസ്ഥാനപരമായി പഠിച്ചത് ഭരതനാട്യമായിരുന്നു. പ്രകാശിനി ടീച്ചറായിരുന്നു ഗുരു. വീടിനടുത്തുള്ള ഗുരുമന്ദിരം, വായനശാല, സ്കൂൾ യുവജനോത്സവങ്ങൾ തുടങ്ങി നിരവധി വേദികളിൽ ചെറുപ്പം മുതൽ ചിലങ്കയുടെ നൂപുര ധ്വനിയുതിർത്ത് ചുവടുകൾ വെക്കാൻ ഭാഗ്യമുണ്ടായി. കൂടുതൽ എഴുതണമെന്നും കഴിയുമെങ്കിൽ ഒരു ഹിമാലയൻ പര്യടനമുൾ െപ്പടെ കഴിയുന്ന സ്ഥലങ്ങളിൽ സഞ്ചരിക്കണമെന്നും ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.