തണൽ ഭവനപദ്ധതിയിലെ ഈവർഷത്തെ വീട് കണ്ണൂർ സ്വദേശിക്ക്
text_fieldsറിയാദ്: ശിഫ മലയാളി സമാജം (ഫൗണ്ടേഴ്സ്) അംഗങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിയിലെ ഇൗവർഷത്തെ വീട് കണ്ണൂർ സ്വദേശിക്ക്. തണൽ ഭവനപദ്ധതിക്കു കീഴിൽ ഇൗവർഷം കണ്ണൂർ മേെലചൊവ്വ സ്വദേശി ഷൈമ നിവാസിൽ രാഗേഷിനാണ് വീടുവെച്ച് നൽകാൻ തീരുമാനിച്ചത്. നാട്ടിൽ വീടിെൻറ പണിയുടെ പ്രാരംഭ നടപടികൾ മുൻ ജനറൽ സെക്രട്ടറിയായിരുന്ന മനോജിെൻറ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. സമാജത്തിെൻറ കീഴിലുള്ള വിവിധ പദ്ധതികൾ കോവിഡ് പ്രതിസന്ധി കാരണം താൽക്കാലികമായി നിർത്തിവെച്ചത് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ബാബു കൊടുങ്ങല്ലൂരാണ് തണൽ ഭവന പദ്ധതിയുടെ ചെയർമാൻ. കൺവീനറായി ഷാനവാസിനെയും ട്രഷററായി അനൂപിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡൻറ് സനൽകുമാർ അധ്യക്ഷത വഹിച്ചു. തണൽ ഭവന പദ്ധതിയിലേക്ക് കിട്ടിയ അപേക്ഷകളിൽനിന്നാണ് രാഗേഷിനെ തെരഞ്ഞെടുത്തത്. ശിഫ മലയാളി സമാജത്തിെൻറ തുടക്കം മുതലുള്ള അംഗമാണ് രാഗേഷ്. റിയാദിൽ 15 വർഷമായി പ്രവാസിയാണ്. അമ്മയും ജ്യേഷ്ഠനും സഹോദരനും ഒരു സഹോദരിയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
10 വർഷമായി വാടക വീട്ടിൽ ആയിരുന്നു താമസം. ഇപ്പോൾ അമ്മയുടെ പേരിലുള്ള മൂന്ന് സെൻറ് സ്ഥലത്തുള്ള വീട്ടിലാണ് താമസം. 10 വർഷത്തിലധികമായി രാഗേഷിെൻറ ഭാര്യ വിവിധ രോഗങ്ങളാൽ ചികിത്സയിലാണ്. ഇപ്പോൾ കോഴിക്കോട് ഗവൺമെൻറ് ആശുപത്രിയിലെ ചികിത്സയിൽ കഴിയുകയാണ്. രാഗേഷിെൻറ തുച്ഛമായ വരുമാനത്തിെൻറ ഭൂരിഭാഗവും ഭാര്യയുടെ ചികിത്സക്കും വാടക വീടിനും ചെലവാകുകയാണ് ഉണ്ടായത്. രാഗേഷിെൻറ അവസ്ഥ മനസ്സിലാക്കിയ രാഗേഷിെൻറ സുഹൃത്തുക്കൾ അഞ്ചു സെൻറ് ഭൂമി വാങ്ങി രാഗേഷിെൻറ പേരിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, വീടുവെക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് സമാജം തണൽ പദ്ധതിയിലേക്ക് രാഗേഷിനെ പരിഗണിച്ചത്. പദ്ധതിക്ക് കീഴിൽ നാലാമത്തെ വീടാണിത്. വീടിെൻറ നിർമാണത്തിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു ട്രഷറർ അനൂപ് രക്ഷാധികാരികളായ അശോകൻ, അജയൻ എന്നിവർക്ക് കൈമാറി. രാജു നാലുപറയിൽ, ദിലീഷ്, സുരേഷ്, റഷീദ്, ജോർജ്, ജോമോൻ, അശോകൻ, അഖിൽ കൃഷ്ണൻ, ഷാനവാസ് സലീം, അജയൻ എന്നിവർ യോഗത്തിൽ പെങ്കടുത്തു. സെക്രട്ടറി ജോമോൻ തോമസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.