ഉംറക്ക് വരുന്നവർ അനുമതിപത്രത്തിലെ സമയം പാലിക്കണം –ഹജ്ജ്-ഉംറ സഹമന്ത്രി
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിലേക്ക് ഉംറക്കും നമസ്കാരത്തിനും വരുന്നവർ തവക്കൽന ആപ്പിലെ സമയം പാലിക്കാത്തത് ശ്രദ്ധയിൽപെട്ടതായി ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. ഹറമിനടുത്ത് സ്വീകരണ കേന്ദ്രത്തിലെത്തിയ ചിലരാണ് ഇഅ്തമർനാ ആപ്പിലൂടെ അനുമതി കൈവശമില്ലാതെ ഉംറക്കും നമസ്കാരത്തിനും എത്തിയത്.
നിയമവിരുദ്ധമായ അല്ലെങ്കിൽ നിശ്ചിത സമയം പാലിക്കാത്തവരുടെ അനുമതിപത്രങ്ങൾക്ക് സാധുതയില്ല. ഹറമിലെത്തുന്നവരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മുൻകരുതൽ പാലിച്ച് സാധ്യമായത്ര ആളുകളെ ഹറമിലേക്ക് കടത്തിവിടാനാണ് ഇഅ്തമർനാ ആപ്ലിക്കേഷനിൽ അനുമതിപത്രം നേടിയിരിക്കണമെന്ന വ്യവസ്ഥ നിശ്ചയിച്ചത്. മുഴുവനാളുകൾക്കും ഉംറക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. വ്യാജ അനുമതിപത്രങ്ങൾ നൽകുന്നവരുമായി ഇടപെടരുത്. അവരെക്കുറിച്ചുള്ള വിവരം അധികൃതരെ അറിയിക്കണം. മുഴുവനാളുകളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാനും സുരക്ഷിതമായ ഗതാഗത സേവനം നൽകുന്നതിനും അനുമതിപത്രത്തിലെ സമയം പാലിക്കൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.