രാഷ്ട്രീയ മതേതര മനസ്സുകൾ തകർക്കുന്നവരെ കരുതിയിരിക്കണം -എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsദമ്മാം: സാംസ്കാരിക കേരളത്തിലെ രാഷ്ട്രീയ മതേതര മനസ്സുകൾ തകർക്കുന്നവരെ കരുതിയിരിക്കണമെന്നും വര്‍ഗീയതയെ അംഗീകരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ‘സ്നേഹകേരളം ആശങ്കയുണ്ടോ, പരിഹാരങ്ങൾ?’എന്ന ശീർഷകത്തിൽ ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സദസ്സ് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യത്തെ പൗരന്മാർക്ക് വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അധികാരമാണ് മതനിരപേക്ഷത ഉറപ്പുനല്‍കുന്നത്. ഇതിനെ തകർക്കുന്ന ഗൂഢശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. നാഷനൽ ദഅവ പ്രസിഡന്റ് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ മുഖവുര അവതരിപ്പിച്ചു. സലീം പാലച്ചിറ, മമ്മു മാസ്റ്റർ, ആൽബിൻ ജോസഫ്, പ്രദീപ്, സാജിദ് ആറാട്ടുപുഴ, അലവി, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ലുഖ്മാൻ വിളത്തൂർ, സിറാജ് വെഞ്ഞാറമൂട്, പ്രവീൺ വല്ലത്ത്, റഊഫ് പാലേരി, ഹമീദ് വടകര, ശനീബ് അബൂബക്കർ, എസ്.കെ. കുമാർ, ഫാറൂഖ് കുപ്പട്ടി എന്നിവർ സംസാരിച്ചു.
സ്നേഹ കേരളം കാമ്പയിനിൽ മികച്ച പ്രകടനം കാഴ്ചവെച്ച സെക്ടറുകൾക്കും യൂനിറ്റുകൾക്കുമുള്ള പുരസ്കാരം വിതരണം ചെയ്തു. സലീം സഅദി താഴെക്കോട്, സലീം ഓലപ്പീടിക, ജാഫർ സാദിഖ് തൃശ്ശൂർ, സക്കീർ മാന്നാർ, സിദ്ദീഖ് സഖാഫി ഉറുമി, അബ്ദുറഹ്മാൻ പുത്തനത്താണി, മുനീർ തോട്ടട, മജീദ് ചങ്ങനാശ്ശേരി, ഹർഷദ് എടയന്നൂർ, ഹംസ സഅദി വണ്ടൂർ, റാഷിദ് കാലിക്കറ്റ്, അഷ്റഫ് പട്ടുവം, നാസർ മസ്താൻ മുക്ക്, സിദ്ദീഖ് ഇർഫാനി, സമീർ ചാലിശ്ശേരി, നൗഷാദ് മുതുകുറുശ്ശി, ബഷീർ കോഴിക്കോട് എന്നിവരും സംബന്ധിച്ചു. സെൻട്രൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി ഹംസ ഏളാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.