സൗദിയിലേക്ക് മരുന്ന് കൊണ്ടുവരുന്നവർ ഡോക്ടറുടെ കുറിപ്പടി കരുതണം
text_fieldsറിയാദ്: സൗദി അറേബ്യയിലേക്ക് വിവിധ രോഗങ്ങൾക്കുള്ള മരുന്ന് കൊണ്ടുവരുന്ന പ്രവാസികൾ ഡോക്ടറുടെ മുദ്രയുള്ള സ്ലിപ്പ് ൈകയിൽ കരുതണം. കസ്റ്റംസ് വിഭാഗമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇറക്കുമതി നിയന്ത്രണമുള്ള ചരക്കുകളുടെ ഗണത്തിലാണ് മരുന്നുകൾ വരുന്നത്. നിരോധിച്ച മരുന്നുകൾ കൊണ്ടുവന്നാൽ ജയിൽ ശിക്ഷയും ഉറപ്പാണ്.
സൗദിയിലേക്ക് ചികിത്സ കഴിഞ്ഞെത്തുന്ന പ്രവാസികളുണ്ട്. ഒപ്പം വിവിധ ശാരീരിക പ്രയാസങ്ങൾക്ക് മരുന്ന് കഴിക്കുന്നവരുമുണ്ടാകും. ഇവർ മരുന്നു ൈകയിൽ കരുതിയാണ് സൗദിയിലെത്തുന്നതെങ്കിൽ ഇതിന് ഡോക്ടറുടെ കുറിപ്പടിയും മരുന്നിെൻറ ബില്ലും ൈകയിൽ കരുതണം. കസ്റ്റംസാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഇറക്കുമതിക്ക് നിയന്ത്രണങ്ങളുള്ള ചരക്കുകളുടെ ഗണത്തിലാണ് മരുന്നുകൾ ഉൾപ്പെടുക. ഇക്കാരണത്താലാണ് നിർദേശം. മാത്രവുമല്ല, നിയമാനുസൃതമല്ലാത്ത മരുന്നുകൾ കൊണ്ടു വരുന്നതിന് നേരത്തെതന്നെ വിലക്കുണ്ട്. എയർപോർട്ടിൽ എത്തുമ്പോൾ കസ്റ്റംസിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡോക്ടറുടെ കുറിപ്പടിയും മരുന്ന് ബില്ലും കാണിക്കണം. നിയമവിരുദ്ധമായ മരുന്നുകൾ കൊണ്ടുവന്നാൽ ജയിൽവാസമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.