സൗദി എയർലൈൻസിൽ ജിദ്ദ, ത്വാഇഫ് ടിക്കറ്റെടുക്കുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കും
text_fieldsജിദ്ദ: സൗദി എയർലൈൻസ് വെബ്സൈറ്റ്, മൊബൈൽ ആപ്പുകൾ വഴി ജിദ്ദയിലേക്കും ത്വാഇഫിലേക്കും ടിക്കറ്റ് എടുത്തവരിൽ ഉംറ പെർമിറ്റ് ആവശ്യമുള്ളവർക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് എയർലൈൻസ് അറിയിച്ചു. ഈ മാസം 25 മുതൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് എടുത്തതിന് ശേഷം ഉംറക്ക് അപേക്ഷിക്കാൻ സൗദി എയർലൈൻസ് വെബ്സൈറ്റിലും ആപ്പിലും സൗകര്യമുണ്ടാകും.
അപേക്ഷിക്കുന്ന സമയത്ത് നൽകുന്ന മൊബൈൽ നമ്പർ നേരത്തെ തവക്കൽന, ഇഅതമർന ആപ്പ്ളിക്കേഷനുകളിൽ രജിസ്റ്റർ ചെയ്തതാവണം. അപേക്ഷകർ ഉംറ ചെയ്യാൻ അർഹനാണോ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം പരിശോധിച്ചതിന് ശേഷം രജിസ്റ്റർ ചെയ്ത മൊബൈലിൽ സന്ദേശം അയക്കും. തവക്കൽന, ഇഅതമർന ആപ്പ്ളിക്കേഷനുകളിലും ഉംറ പെർമിറ്റ് ലഭിക്കും. ഉംറ പെർമിറ്റ് ലഭിക്കുന്നതിനായി നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പൂർത്തിയാക്കിയവർക്കായിരിക്കും ഈ രീതിയിലും അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.