മലബാർ സ്വാതന്ത്ര്യസമരത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് സ്വന്തമായി ചരിത്രം പറയാനില്ലാത്തവർ –സോഷ്യൽ ഫോറം
text_fieldsദമ്മാം: ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിർണായക പോരാട്ടങ്ങളിലൊന്നായ മലബാർ സ്വാതന്ത്ര്യസമരത്തെ സംഘ്പരിവാറിനുവേണ്ടി ചരിത്രത്തിൽനിന്ന് മറച്ചുപിടിക്കാനും വളച്ചൊടിച്ചു നുണക്കഥകൾ പ്രചരിപ്പിക്കാനും ശ്രമിക്കുന്നത് സ്വന്തമായി ചരിത്രം പറയാനില്ലാത്തവരാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് സമ്മേളനം അഭിപ്രായപ്പെട്ടു. ഐ.സി.എച്ച്.ആറിെൻറ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കൈകടത്തലുകൾ നടത്തുകയാണ്. രാഷ്ട്രീയ താൽപര്യങ്ങളില്ലാതെ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായി പ്രവർത്തിക്കേണ്ട ഐ.സി.എച്ച്.ആറിനെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള സംഘ്പരിവാർ ചട്ടുകമാക്കി മാറ്റരുത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടനുവേണ്ടി നിലകൊണ്ട ചരിത്രം മാത്രമുള്ള ഹിന്ദുത്വവാദികൾക്ക് ബ്രിട്ടനെതിരെ പോരാടിയ വാരിയംകുന്നനും ആലി മുസ്ലിയാരും ഉൾപ്പെടെയുള്ള മലബാർ സമരപോരാളികൾക്കെതിരായ വിരോധവും ബ്രിട്ടീഷ് ദാസ്യവും ഒരു നൂറ്റാണ്ടിനിപ്പുറവും മാറിയിട്ടില്ല എന്നതിെൻറ തെളിവാണ് ചരിത്രത്തിൽനിന്ന് മലബാർ പോരാളികളുടെ പേരൊഴിവാക്കാനുള്ള ആസൂത്രിതമായ നീക്കം. ബ്രിട്ടീഷുകാരുടെ ഷൂവിെൻറ മാധുര്യമാണ് ഇത്തരം ശക്തികളെ ഇന്നും മത്തുപിടിപ്പിക്കുന്നതും മുന്നോട്ടുനയിക്കുന്നതും. ഇതിനെതിരെ ചരിത്രബോധമുള്ള എല്ലാവരും സാധ്യമായ പ്രതിഷേധസ്വരങ്ങൾ ഉയർത്തണമെന്നും ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ദമ്മാം ടൊയോട്ടയിൽ നടന്ന ബ്ലോക്ക് സമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്കിെൻറ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ബ്ലോക്ക് പ്രസിഡൻറായി അൻഷാദ് ആലപ്പുഴയും ജനറൽ സെക്രട്ടറിയായി സുധീർ തിരുവനന്തപുരവും തെരഞ്ഞെടുക്കപ്പെട്ടു. മുസ്തഫ ഇബ്രാഹിം (വൈ. പ്രസി), റിയാസ് കൊല്ലം, അൻസാരി ചക്കമല (ജോ. സെക്ര), ഷംസുദ്ദീൻ പൂക്കോട്ടുംപാടം, ഷജീർ തിരുവനന്തപുരം (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി, റയ്യാൻ ബ്ലോക്ക് കമ്മിറ്റി അംഗം ബാസിൽ തങ്ങൾ കൊണ്ടോട്ടി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.