സൗദിയിൽ വിദേശ നിയമ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകി തുടങ്ങി
text_fieldsജിദ്ദ: വിദേശ നിയമ സ്ഥാപനങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകി തുടങ്ങി. ഒരു കൂട്ടം അന്താരാഷ്ട്ര നിയമജ്ഞരുടെ പങ്കാളിത്തത്തോടെ റിയാദിൽ നടന്ന അന്താരാഷ്ട്ര നീതിന്യായ സമ്മേളനത്തോടനുബന്ധിച്ചാണ് വിദേശ നിയമ സ്ഥാപനങ്ങൾക്ക് സൗദിയിൽ തൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിന് തുടക്കം കുറിച്ചത്. ഹെർബർട്ട് സ്മിത്ത് ഫ്രീഹിൽസ്, ലിഥം ആൻഡ് വാട്ട്കിൻസ്, ക്ലിഫോർഡ് ചാൻസ് എന്നീ കമ്പനികൾക്ക് നീതിന്യായ മന്ത്രി ഡോ. വാലിദ് അൽസംആനി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് എന്നിവരാണ് ലൈസൻസ് കൈമാറിയത്.
വക്കീൽ ജോലി വ്യവസ്ഥകളിലെ ഭേദഗതികൾക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചതിനുശേഷമാണ് അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങൾക്ക് സൗദിയിൽ പ്രവർത്തിക്കാനുള്ള ലൈസൻസുകൾ നൽകാൻ തുടങ്ങിയത്. വിദേശ നിയമ സ്ഥാപനങ്ങളുടെ ലൈസൻസ് നിയന്ത്രിക്കുന്നതിന് നടപ്പാക്കേണ്ട ചട്ടങ്ങൾക്ക് നീതിന്യായ മന്ത്രി നേരത്തെ അംഗീകാരം നൽകിയിരുന്നു. നിയമ തൊഴിൽ വികസിപ്പിക്കുക, അതിെൻറ പ്രാക്ടീഷണർമാരുടെ കാര്യക്ഷമത വർധിപ്പിക്കുക, രാജ്യത്തെ ബിസിനസ്, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.