Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈക്കൂലി വാങ്ങിയ...

കൈക്കൂലി വാങ്ങിയ മൂന്നു സർക്കാർ ഉദ്യോഗസ്ഥർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

റാബിഗ്: കൈക്കൂലി വാങ്ങിയ മൂന്ന്​ സർക്കാർ ഉദ്യോഗസ്​ഥർ പിടിയിൽ. റാബിഗിലെ കിങ്​ അബ്​ദുല്ല തുറമുഖത്തെ സകാത്ത്-ടാക്സ്-കസ്​റ്റംസ് അതോറിറ്റിയിലെ ഉദ്യോഗസ്​ഥരാണ്​ അറസ്​റ്റിലായത്​. ആറ് വിദേശി താമസക്കാരിൽനിന്ന്​ കൈക്കൂലി വാങ്ങിയെന്നാണ്​ കേസെന്ന്​ കൺട്രോൾ ആൻഡ്​ ആൻറി കറപ്‌ഷൻ കമീഷൻ (നസഹ) വ്യക്തമാക്കി.

കൈക്കൂലിയായി മൊത്തം 2,232,000 റിയാൽ മൂവരും കൂടി കൈപ്പറ്റിയെന്നാണ്​ കേസ്​. കൂടാതെ നിയന്ത്രിത പെട്രോളിയം ഉൽപന്നങ്ങളുടെ (ഡീസൽ) 372 ഷിപ്പിങ്​ കണ്ടെയ്‌നറുകൾ കടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഇതിനായി വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ വ്യാജമായി ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയ പ്രതികൾ ഇതിന്​ പ്രതിഫലമായി പല ഗഡുക്കളായി പണം കൈപ്പറ്റിയെന്നാണ്​ കുറ്റപത്രം. കൈക്കൂലി നൽകിയ വിദേശികൾക്കെതിരെയും നിയമനടപടികളും അന്വേഷണവും തുടരുകയാണ്​.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്​ നസഹ തുടരുന്നതെന്ന്​ ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ കമീഷ​െൻറ മുമ്പിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അധികാര ദുർവിനിയോഗം, അഴിമതി എന്നിവയെ കുറിച്ച്​ അറിവുള്ളവർ 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന ഫാക്സ് നമ്പറിലോ സമൂഹ മാധ്യമ അകൗണ്ടുകൾ വഴിയോ അറിയിക്കാൻ ‘നസഹ’ വൃത്തങ്ങൾ പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribearrest
News Summary - Three government officials arrested for taking bribes
Next Story