സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
text_fieldsജിദ്ദ: വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ നടന്നുവരുന്ന സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ വെള്ളിയാഴ്ച മൂന്ന് മത്സരങ്ങൾ നടക്കും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന ആദ്യ ബി ഡിവിഷൻ മത്സരത്തിൽ എൻ കംഫർട്ട് എ.സി.സി ബി ടീം, എഫ്.സി ഖുവൈസയെയും 7.45ന് ആരംഭിക്കുന്ന രണ്ടാമത് ബി ഡിവിഷൻ മത്സരത്തിൽ സൈക്ലോൺ മൊബൈൽ ആക്സസറീസ് ഐ.ടി സോക്കർ, സഫിയ ട്രാവൽസ് യാസ് എഫ്.സിയെയും നേരിടും.
ഒമ്പതിന് നടക്കുന്ന എ ഡിവിഷൻ മത്സത്തിൽ എൻ കംഫർട്ട് എ.സി.സി എ ടീമും കഫാത്ത് അൽഅറബിയ യാംബു എഫ്.സി ടീമും ഏറ്റുമുട്ടും. മുൻ എഫ്.സി കേരള താരം ആസിഫ്, ജിദ്ദയിലെ ഫുട്ബാൾ പ്രേമികളുടെ ഇഷ്ടതാരം ഇമാദ് ഷംലാൻ, എം.ഇ.എസ് മമ്പാട് കോളജ് സ്ട്രൈക്കർ സനൂപ് ചെവിടികുന്നൻ എന്നിവരടങ്ങിയ മികച്ച താരനിരയുമായി കളത്തിലിറങ്ങുന്ന എ.സി.സി എഫ്.സി ടീമിനെതിരെ മുൻ ഗോകുലം എഫ്.സി, കൊൽക്കത്ത ലീഗ് താരം കൂടിയായ മുഹമ്മദ് ആസിഫ്, കോവളം എഫ്.സിയുടെ സുധീഷ്, ഡൽഹി യുനൈറ്റഡിെൻറയും ബാസ്കോ ക്ലബിെൻറയും കളിക്കാരനായ സയ്യിദ് റാഷീദ്, ബാംഗ്ലൂർ യുനൈറ്റഡ് ടീമംഗം ജിപ്സൺ ജസ്റ്റസ്, എഫ്.സി കൊണ്ടോട്ടി ടീമിലെ മിഡ് ഫീൽഡർ കണ്ണൻ, സ്ട്രൈക്കർ രാമൻ തുടങ്ങിയ വമ്പൻ താരനിരയുമായിട്ടാണ് യാംബു എഫ്.സി ടീമിെൻറ വരവ്. മത്സരം വീക്ഷിക്കാനെത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് ഭാഗ്യ നറുക്കെടുപ്പിലൂടെ ജീപാസ് നൽകുന്ന ആകർഷണീയമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.