സിഫ് ഈസ് ടി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
text_fieldsജിദ്ദ: വസീരിയ അൽതാവുൻ അക്കാദമി സ്റ്റേഡിയത്തിൽ നടന്നുവരുന്ന സിഫ് ഈസ് ടി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ വെള്ളിയാഴ്ച മൂന്ന് മത്സരങ്ങൾ നടക്കും. രാത്രി ഒമ്പതിന് നടക്കുന്ന എ ഡിവിഷൻ മത്സരത്തിൽ പവർ ഹൗസ് മഹ്ജർ എഫ്.സി, റീൻ അൽ ഔല ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമുകൾ ഏറ്റുമുട്ടും. നാട്ടിൽനിന്നുള്ള താരങ്ങളുടെ വലിയ നിരതന്നെ ഇരു ടീമുകൾക്കുമായി കളത്തിലിറങ്ങുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വൈകീട്ട് 6.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സോക്കർ ഫ്രീക്സ്, സ്പോർട്ടിങ് യുനൈറ്റഡ് ടീമിനെ നേരിടും. 7.45ന് നടക്കുന്ന ബി ഡിവിഷൻ സെമി ഫൈനൽ മത്സരത്തിൽ ഗസ്റ്റോ ജിദ്ദ എഫ്.സി, അനലിറ്റിക്സ് റെഡ് സീ ബ്ലാസ്റ്റേഴ്സുമായാണ് മത്സരം. കാണികൾക്കായുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പ് പദ്ധതി വെള്ളിയാഴ്ചത്തെ മത്സരത്തിലും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.